Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്

സിപിഎം സജീവ പ്രവര്‍ത്തകനായ പ്രശാന്താണ് തന്റെ സഹോദരനാണ് കുറ്റവാളിയെന്നു പറഞ്ഞ് ക്രൈംബ്രാഞ്ചിനു മൊഴിനല്‍കിയത്. മൊഴി മാറ്റിയെങ്കിലും പ്രതികൾക്കെതിരെ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 09:38 am IST
inKerala

തിരുവനന്തപുരം: കുണ്ടമണ്‍കടവില്‍ സന്ദീപാനന്ദഗിരിയുടെ ഗസ്റ്റ് ഹൗസിനു മുന്നില്‍ ഇട്ടിരുന്ന പഴയ കാര്‍ കത്തിച്ച കേസിലെ മുഖ്യസാക്ഷി മൊഴിമാറ്റി. സഹോദരനാണ് തീവെപ്പിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് തന്നെക്കൊണ്ട് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്ന്  കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ സിപിഎം സജീവ പ്രവര്‍ത്തകനായ പ്രശാന്ത് വ്യക്തമാക്കി. ജനുവരി മൂന്നിന് ആത്മഹത്യ ചെയ്ത കുണ്ടമണ്‍കടവ് സ്വദേശി പ്രകാശ് ആണ് തീയിടലിന് പിന്നിലെന്നായിരുന്നു പ്രശാന്തിന്റെ ആദ്യ മൊഴി.  

മൊഴി മാറ്റിയെങ്കിലും പ്രതികൾക്കെതിരെ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. പ്രകാശ് ആത്മഹത്യ ചെയ്തതിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഭീഷണി ആണെന്നു പറഞ്ഞ്  പ്രശാന്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ചില ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും പരാതിപെട്ടിരുന്നു. പോലീസ് അന്വേഷിച്ചെങ്കിലും പരാതിയില്‍ കഴമ്പില്ലന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് പുതിയ വെളിപ്പെടുത്തലുമായി പ്രശാന്ത് രംഗത്തുവന്നത്.

അനിയന്‍ പ്രകാശന്‍ മരിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ മുന്‍പാണ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞതെന്നാണ് പ്രശാന്ത് പറഞ്ഞിരുന്നത്. സംശയമുള്ള മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരും സൂചിപ്പിച്ചു. അനിയന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പോലീസിനു നല്‍കിയ പരാതിയിലോ പിന്നീടോ തീയിട്ടകാര്യം അനിയന്‍ പറഞ്ഞിരുന്നതായി സൂചിപ്പിച്ചിരുന്നില്ല. സത്യമായിരുന്നെങ്കില്‍ സംശയിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ കുടുക്കാന്‍ തീര്‍ച്ചയായും അക്കാര്യം പോലീസിനോടു പറയുമായിരുന്നു. അതിനാല്‍ തന്നെ അനിയന്‍ പറഞ്ഞിരുന്നു എന്നു പറഞ്ഞുകൊണ്ടുള്ള ചേട്ടന്റെ വെളിപ്പെടുത്തല്‍ വിശ്യസിക്കാനാവില്ല.

ശബരിമല സ്ത്രീപ്രവേശന വിഷയം കത്തി നില്‍ക്കുമ്പോള്‍ 2018 ഒക്ടോബര്‍ 27 ന് ആണ് സംഭവം. മുഖ്യമന്ത്രി അടക്കമുള്ളവര്‍ സംഭവസ്ഥലത്തേക്ക് എത്തുകയും, അന്വേഷണം പ്രഖ്യാപിക്കുകയും, പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പറയുകയും ചെയ്തു. വലിയ രാഷ്‌ട്രീയ വിവാദമായ സംഭവം. ആദ്യംസിറ്റി പോലീസിന്റെ പ്രത്യേകസംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ പക്ഷേ പിന്നീട് ഒന്നും സംഭവിച്ചില്ല. ഒരു ലീഡും ഉണ്ടായില്ല, ക്രൈംബ്രാഞ്ചിന്റെ തന്നെ നാലാമത്തെ സംഘമാണ് ഈ കേസ് നിലവില്‍ അന്വേഷിക്കുന്നത്. കേസ് അവസാനിപ്പിക്കാനുളള നീക്കത്തിലും ആയിരുന്നു. 

Tags: കേസ്സന്ദീപാനന്ദഗിരിവാഹനംസാക്ഷി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

നിര്‍ത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറ വീണ് ഒരു മരണം; അപകടം ഇടുക്കിയില്‍

Thrissur

കാര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.