ഭാരതത്തിന്റെ ആത്മാവ് കലാസാഹിത്യ രംഗങ്ങളിലാണെന്നും അതിനെ പരിപോഷിപ്പിച്ച് തലമുറകളിലേക്ക് പകരണമെന്നും ചലച്ചിത്ര നടനും സംസ്ക്കാര്‍ ഭാരതി അധ്യക്ഷനുമായ സുചേന്ദ്രപ്രസാദ് പറഞ്ഞു. തപസ്യ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ബാംഗ്ലൂരില്‍ സംഘടിപ്പിച്ച കലാ സാഹിത്യ ശില്‍പ്പശാല 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ സംഘടനയായ സംസ്കാര ഭാരതിയുടെ ഭാഗമായ തപസ്യയുടെ ശില്‍പ്പശാല സാസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ധ്യേയ ഗീതത്തോടെ ആരംഭിച്ച ചടങ്ങില്‍ തപസ്യ അധ്യക്ഷന്‍ ടി.കെ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ശില്‍പ്പശാല അധികാരി ഉദയകുമാര്‍ ആമുഖ പ്രഭാഷണം നടത്തി.
തപസ്യ ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി. സുനില്‍കുമാര്‍, സമന്വയവര്ക്കിംഗ് പ്രസിഡന്റ പി.എം. മനോജ്, സ്വാഗത സംഘം അധ്യക്ഷന്‍ ഡോ. നാരായണ പ്രസാദ്, ട്രഷറര്‍ സുശീല രഘുറാം. രജ്ഞിനി ധ്യാന്‍ എന്നിവര്‍ സംസാരിച്ചു. പ്രശസ്ത കലാകാരന്മാരായ ധ്യാന്‍, സുജാത പീതാംബരന്, ഷിംജിത്ത് എന്നിവരുടെ സംഗീത വിരുന്ന് ശില്‍പ്പശാലയ്ക്ക് കൊഴുപ്പേകി. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സംസ്കാര്‍ ഭാരതി നൃത്യ സംയോജക് ഡോ. ജയശ്രീ, പിന്നണി ഗായിക ഷിജി മറോളി ചിത്രകാരന് രാധാകൃഷ്ണന്, ചലച്ചിത്ര സംവിധായകന് ഡോ. ജി പ്രഭ, സാഹിത്യകാരന് സുരേന്ദ്രന് വെണ്മണി, കവയത്രി കെ. കവിത, കവി രാജീവ് ഗോവര്ദ്ധന്, രാഷ്ട്രിയ സ്വയം സേവക സംഘം പ്രാന്ത സഹ പ്രചാര്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
സമാപന സമ്മേളനത്തില്‍ ശില്പശാലാധികാരി ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. പി. ഉണ്ണികൃഷ്ണന് സമാപന സന്ദേശവും, തിരൂര്‍ രവിന്ദ്രന്, സമന്വയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ശിവപ്രസാദ്, തപസ്യ സെക്രട്ടറി പ്രേംരാജ് കെ.കെ, ശ്രീകല പി വിജയന്, ശില്‍പ്പശാല ഡയറക്ടര്‍ ശിവകുമാര്‍ അമൃതകല, കണ്‍വീനര്‍മാരായ സുജാത പീതാംബരന്. ശ്രീകല പി.വിജയന്, പ്രമോദ്, രവിന്ദ്ര മല്യ, സ്വാഗത സംഘം ഉപാദ്ധ്യക്ഷന്‍ മഹാദേവ അയ്യര്‍, കൃഷ്ണകുമാര്‍ കടമ്പൂരാന് റിട്ട. ക്യാപ്റ്റന്‍ രഘുറാം. ശശികുമാര്‍ ഉദയനഗര്‍, ശ്രീധരന് പൂലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: