Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കളിക്കു മുന്‍പെത്തും മലയാളി; സ്റ്റേഡിയം 974ലെ ഫിഫ ഇവന്റുകള്‍ക്ക് നേതൃത്വം നല്‍കി എമില്‍ അഷറഫ്

വളരെ ചിട്ടയോടെയും ക്രമീകരണങ്ങളോടെയും മുന്നൊരുക്കങ്ങളോടെയും ചെയ്യേണ്ട ഒന്നാണ് മത്സരമുന്നോടിയായി നടക്കുന്ന ചടങ്ങുകളെന്ന് എമില്‍ പറയുന്നു. 130 അംഗ സംഘമാണ് 974 ലെ കാര്യങ്ങള്‍ നോക്കുന്നത്. അതുപോലെ തന്നെ എല്ലാ സ്റ്റേഡിയങ്ങളിലും ഓരോ സംഘങ്ങളുണ്ട്.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 1, 2022, 09:17 pm IST
in Football
സ്റ്റേഡിയം 974ലെ വോളന്റിയര്‍മാര്‍, എമില്‍ അഷറഫ്‌

സ്റ്റേഡിയം 974ലെ വോളന്റിയര്‍മാര്‍, എമില്‍ അഷറഫ്‌

ലോകകപ്പില്‍ ഓരോ മത്സരത്തിനു മുന്‍പും ഒരു ചടങ്ങുണ്ട്. നുറുകണക്കിന് വോളന്റിയര്‍മാരാണ് ഇതിനുള്ളത്. അതില്‍ നിരവധി മലയാളികളുമുണ്ട്. സ്റ്റേഡിയം 974ലെ ഫിഫ ഇവന്റുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഒരു മലയാളിയാണ്. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ എമില്‍ അഷറഫ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന്  തെരഞ്ഞെക്കപ്പെട്ട് സ്റ്റേഡിയം 974 ല്‍ നിയോഗിക്കപ്പെട്ട ഫിഫ ഇവന്റ് വോളന്റിയര്‍മാരുടെ ടീം ലീഡറാണ് എമില്‍.

വളരെ ചിട്ടയോടെയും ക്രമീകരണങ്ങളോടെയും മുന്നൊരുക്കങ്ങളോടെയും ചെയ്യേണ്ട ഒന്നാണ് മത്സരമുന്നോടിയായി നടക്കുന്ന ചടങ്ങുകളെന്ന് എമില്‍ പറയുന്നു. 130 അംഗ സംഘമാണ് 974 ലെ കാര്യങ്ങള്‍ നോക്കുന്നത്. അതുപോലെ തന്നെ എല്ലാ സ്റ്റേഡിയങ്ങളിലും ഓരോ സംഘങ്ങളുണ്ട്. മത്സരം തുടങ്ങുന്നതിനു മുമ്പുള്ള അഞ്ച് മിനിറ്റ് ഈ സംഘത്തിന്റേതാണ്. കോ-ഓര്‍ഡിനേഷന്‍ പാളിയാല്‍ എല്ലാം തകിടം മറിയും.

ഇമ്പമുള്ള സംഗീതത്തിന്റെ അകമ്പടിയോടെ 72 വോളന്റിയര്‍മാര്‍ വലിയ തുണി മടക്കി തോളിലേന്തി മൈതാനത്തു പ്രവേശിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം. പിന്നാലെ 20 പേര്‍ ചുറ്റും നിന്ന് ലോകകപ്പിന്റെ കൂറ്റന്‍ മാതൃക തള്ളിക്കൊണ്ട് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കും. വൃത്താകൃതിയില്‍ മൈതാനത്ത് മധ്യത്തില്‍ വച്ച തുണിയുടെ മധ്യത്തില്‍ ഭീമാകാരമായ ലോകകപ്പ് മാതൃക വയ്‌ക്കും.

മറ്റു ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏതാണ് 30 അടിയോളം ഉയരമുള്ള ലോകകപ്പാണ് വോളന്റിയര്‍മാര്‍ മൈതാനത്തെത്തിക്കുന്നത്. എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ പിന്നോട്ടു വലിക്കാന്‍ വലിയ കയറും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് മാതൃക ഒരു വലിയ സ്റ്റാന്‍ഡിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇത് മൈതാന മധ്യത്തില്‍ എത്തുന്നതോടെ വൈദ്യുതവിളക്കുകളെല്ലാം അണയും. ആ സമയം കാണികള്‍ മൊബൈലിലെ ടോര്‍ച്ച് തെളിക്കും. പിന്നെ വര്‍ണക്കാഴ്ചകളുടെ വിസ്മയം.

ലോകകപ്പന്റെ മാതൃക സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്‍ഡില്‍ നിന്ന് പൂത്തിരികളും മറ്റു വര്‍ണങ്ങളും വാരിവിതറും. പിന്നാലെ മത്സരിക്കുന്ന രാജ്യങ്ങളുടെ പതാകകളുമായി വോളന്റിയര്‍മാരെത്തും. ഒപ്പം ഫിഫയുടെ ഫുട്‌ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നു എന്ന പതാകയും. പിന്നീട് വൈദ്യുത വിളക്കുകള്‍ തെളിയും. ഇതോടെ കുരുന്നുകളുടെ കൈയും പിടിച്ച് ഇരു രാജ്യങ്ങളുടെയും താരങ്ങള്‍ വരിവരിയായി മൈതാനത്തു പ്രവേശിക്കും. അവര്‍ നിരന്നു നിന്നാല്‍ പിന്നെ അതതു രാജ്യങ്ങളുടെ ദേശീയ ഗാനം. എമിലിന്റെയും സംഘത്തിന്റെയും ആദ്യ അവതരണം മെക്‌സിക്കോ- പോളണ്ട് മത്സരത്തിനു മുമ്പായിരുന്നു. റഹ്ന താഹിര്‍, ഇലിയാസ്, ഇസുദ്ദീന്‍, വിപിന്‍, ഫഹദ്, അനീസ്, ഷബീര്‍, അനീഷ, ജിഷാന, വിനു, അര്‍ഷാദ് ഹാന്‍ബല്‍ എന്നീ മലയാളികളും സംഘാംഗങ്ങളാണ്.

Tags: ഫിഫഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ വനിതാ ലോകകപ്പ്: ചരിത്ര വിജയവുമായി ന്യൂസിലാന്‍ഡ്

Football

32 ടീം; ഹാട്രിക് ലക്ഷ്യമിട്ട് അമേരിക്ക; ഫിഫ വനിതാ ലോകകപ്പ് ജൂലൈ 20 മുതല്‍; ഫൈനല്‍ അടുത്ത മാസം

Football

ഫിഫ അണ്ടര്‍20 ലോകകപ്പ് ഫുട്‌ബോള്‍: ഉറുഗ്വായ്‌ക്ക് കന്നിക്കിരീടം

Football

ഏഷ്യയില്‍ നിന്ന് കൂടുതല്‍ ടീമുകള്‍ക്ക് അവസരം; അടുത്ത ഫിഫ ലോകകപ്പില്‍ 48 ടീമുകള്‍, 104 കളികള്‍; ഫൈനല്‍ 2026 ജൂലൈ 19ന്

Editorial

ലോകകപ്പ് കഴിഞ്ഞു; ആവേശം ബാക്കി നില്‍ക്കട്ടെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.