ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഗഗനാചാരി എന്ന മലയാള ചിത്രം തിരഞ്ഞെടുക്കപ്പെട്ടു, അതില്‍ കോപ്പന്‍ഹേഗനില്‍ നടക്കുന്ന ‘ആര്‍ട്ട് ബ്ലോക്ക്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍’ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡും സില്‍ക്ക് റോഡ് ഫിലിം അവാര്‍ഡും ചിത്രത്തിന് ലഭിച്ചു. കാന്‍, മികച്ച സയന്‍സ് ഫിക്ഷന്‍ ഫീച്ചര്‍, മികച്ച നിര്‍മ്മാതാവ് (അജിത് വിനായക ഫിലിംസ്) എന്നീ രണ്ട് പുരസ്കാരങ്ങള്‍ ആണ് ചിത്രം സ്വന്തമാക്കിയത്.
വെസൂവിയസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ (ഇറ്റലി) അവസാന റൗണ്ടിലും ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെയും ന്യൂയോര്‍ക്കിലെ ഒനിറോസ് ഫിലിം അവാര്‍ഡിന്റെയും ക്വാര്‍ട്ടര്‍ ഫൈനലിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗഗനാചാരി ഔദ്യോഗികമായി തിരഞ്ഞെടുത്ത മറ്റ് ഫിലിം ഫെസ്റ്റിവലുകളുടെ പട്ടിക:
- ഫാന്റസി/സയന്‍സ് ഫിക്ഷന്‍ ഫിലിം ആന്‍ഡ് സ്ക്രീന്‍പ്ലേ ഫെസ്റ്റിവല്‍, ചിക്കാഗോ
- അമേരിക്കന്‍ ഗോള്‍ഡന്‍ പിക്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍
- FILMESQUE CineFest, New York
- ക്രൗണ്‍ പോയിന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍
- ലിഫ്റ്റ്ഓഫ് ഫിലിം മേക്കര്‍ സെക്ഷന്‍ പൈന്‍വുഡ് സ്റ്റുഡിയോസ്
- 8 ഹാള്‍ ഫിലിം ഫെസ്റ്റിവല്‍
- ഫൈവ് കൊണ്ടിനന്റ്സ് അന്താരാഷ്ട്ര ചലച്ചിത്രമേള
ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ്, കെ.ബി ഗണേഷ്കുമാര് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം ആണ് ഗഗനചാരി. അജിത്ത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന ‘ഗഗനചാരി’ വ്യത്യസ്തമായ ‘ാീരസൗാലിമേൃ്യ’ ശൈലിയില്‍ ആണ് ഒരുങ്ങുന്നത്. ശിവ സായിയും, അരുണ്‍ ചന്ദുവും തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്. പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ശിവയും ഡയറക്ര് അരുണ്‍ ചന്ദുവും ചേര്‍ന്നാണ് സംഭാഷണവും എഴുതിയിരിക്കുന്നത്. അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിന് വെള്ളം, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്കിയ പ്രശാന്ത് പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകന്. എം ബാവയാണ് കലാസംവിധായകന്‍.
അരവിന്ദ് മന്മദന്, സീജേ അച്ചു എന്നിവരാണ് ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത്. കള എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്സ് പ്രഭു ആണ് ആക്ഷന്‍. വിഎഫ്എക്സിന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ആണ്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് കൊച്ചിയില്‍ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്. ശബരിയാണ് ചിത്രത്തിന്റെ പിആര്‍ഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: