Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാശുണ്ടോ… ഡ്രൈവിംഗ് ലൈസന്‍സ് റെഡി; വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലൂടെ ഏജന്റുമാർ നേടുന്നത് വൻ തുകകൾ

അമ്പത് വയസ് കഴിഞ്ഞവര്‍ക്കും ബാഡ്ജിന് അപേക്ഷിക്കുന്നവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധനമാണ്. പുതിയ ലൈസന്‍സിനും പുതുക്കലിനുമായി കൊല്ലം ആര്‍ടി ഓഫീസില്‍ ദിനംപ്രതി മുന്നൂറോളം അപേക്ഷകളാണ് എത്തുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 1, 2022, 02:57 pm IST
in Kollam

കൊല്ലം: കണ്ണിന് നല്ല കാഴ്ചയില്ലെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് റെഡി. ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ അലട്ടിയാലും ലൈസന്‍സ് കിട്ടാന്‍ ഒരു പ്രയാസവുമില്ല. പുതുക്കാനാണെങ്കില്‍, പഴയ ലൈസന്‍സും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈനിറയെ  പണവുമുണ്ടായാല്‍ മതി.

ഏജന്റുമാരെ പണമേല്‍പ്പിച്ച് കണ്ണുപരിശോധനയുടെ വ്യാജ റിപ്പോര്‍ട്ടും  കള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമുണ്ടാക്കി ഡ്രൈവിംഗ് ലൈസന്‍സ്  സംഘടിപ്പിക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. സ്വകാര്യ ഡോക്ടര്‍മാരുടെ സഹായത്തോടെയാണിതെന്ന് ആര്‍ടിഒമാര്‍ക്ക്  ബോധ്യപ്പെട്ടിട്ടുണ്ട്. അമ്പത് വയസ് കഴിഞ്ഞവര്‍ക്കും ബാഡ്ജിന് അപേക്ഷിക്കുന്നവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധനമാണ്. പുതിയ ലൈസന്‍സിനും പുതുക്കലിനുമായി  കൊല്ലം ആര്‍ടി ഓഫീസില്‍ ദിനംപ്രതി മുന്നൂറോളം അപേക്ഷകളാണ് എത്തുന്നത്. ഇതില്‍ നൂറും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലൂടെയാണ് നേടുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.  ചില സര്‍ട്ടിഫിക്കറ്റ് ഉടമകളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം അറിവായത്.

വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ ഇതിനകം എത്രപേര്‍ ലൈസന്‍സ് നേടിയിട്ടുണ്ടെന്നതിന് ഒരു കണക്കുമില്ല. അപേക്ഷകന്റെ നിഴല്‍പോലും കാണാതെ തയാറാക്കുന്ന ഈ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലൂടെ വന്‍തുകയാണ് ഏജന്റുമാരും ചില ഡോക്ടര്‍മാരും  നേടുന്നത്. ഡോക്ടര്‍ക്ക് ഏജന്റ് മാസംതോറുമാണ് പണം നല്‍കുക. ഡോക്ടര്‍മാര്‍ക്ക് നല്‍കാനുള്ള ഫീസടക്കം ലൈസന്‍സിന് 1500 രൂപ മുതല്‍ 3000 രൂപവരെ ഏജന്റുമാര്‍ വാങ്ങുന്നുണ്ടെന്നാണ് സൂചന. കൊല്ലം ആര്‍ടി ഓഫീസ് ചുറ്റിപ്പറ്റി നാല്‍പ്പതോളം ഏജന്റുമാരുണ്ട്. ഗുരുതരമായ കാഴ്ച വൈകല്യങ്ങളുള്ളവര്‍, അപസ്മാരരോഗികള്‍ എന്നിവര്‍ക്ക്  ലൈസന്‍സ് കിട്ടാന്‍ പ്രയാസമാണ്. കണ്ണട വച്ചാലും 6/6 കാഴ്ചശക്തിയില്ലാത്തവര്‍ക്ക്  ലൈസന്‍സ് കിട്ടില്ല. കോങ്കണ്ണ്, വര്‍ണാന്ധത, നിശാന്ധത എന്നിവയുണ്ടോ  എന്നൊക്കെ പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. അതുപോലെതന്നെയാണ് മറ്റ് രോഗമുള്ളവരുടെ കാര്യത്തിലും. അപേക്ഷകനെ നേരിട്ട് പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടത്. അല്ലെങ്കില്‍, വണ്ടിയോടിച്ച് ഇവര്‍ സ്വയം അപകടത്തില്‍പ്പെടുമെന്ന് മാത്രമല്ല, മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കും.

ശിക്ഷ ഏഴുവര്‍ഷംവരെ

ഡ്രൈവിംഗ് ലൈസന്‍സിനുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് പിടികൂടിയാല്‍ വ്യാജരേഖ ചമച്ചതിന് ഏഴുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും. ലൈസന്‍സിന് അപേക്ഷിച്ചയാള്‍ മാത്രമല്ല, അതുണ്ടാക്കിക്കൊടുത്ത ഏജന്റും ഡോക്ടറും പിടിയിലാകും. അതിനിടെ,  വ്യാജ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പുതന്നെ മെഡിക്കല്‍സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആലോചിക്കുന്നുണ്ട്. ഒരു ചെറിയ ഫീസ് ഈടാക്കി ഡോക്ടര്‍മാരുടെ സേവനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ആര്‍ടി ഓഫീസിനോടനുബന്ധിച്ചായിരിക്കും ഡോക്ടര്‍മാരുടെ സേവനം.

Tags: doctorFake certificateDriving license
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടി ബഹിഷ്‌കരിക്കാനുളള തീരുമാനം മാറ്റി കെജിഎംഒഎ

Entertainment

ദിലീപിന്റെ മകൾ മീനാക്ഷി സാധാരണ ഡോക്‌ടർ അല്ല,:സിനിമാ താരങ്ങൾ പോലും പിന്നിൽ ക്യൂ നിൽക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.