തിരുവനന്തപുരം : മന്ത്രി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് വിഴിഞ്ഞം തുറമുഖ നിര്‍മാണ വിരുദ്ധ സമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തു. വിഴഞ്ഞം പോലീസ് ഗുരുതര ആരോപണങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവെയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഫാ. തിയോഡോഷ്യസ് പ്രസ്താവന നടത്തിയതെന്നും എഫ്ഐആറില്‍ ആരോപിക്കുന്നുണ്ട്. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഹ്മാന് പൊലീസില്‍ വൈദികനെതിരെ നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വര്‍ഗീയ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചക്കല്, സാമുദായിക അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്.
വിഴിഞ്ഞം തുറമുഖ സെമിനാറില്‍ ലത്തീന്‍ രൂപയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഫാ.തിയോഡേഷ്യസ് മന്ത്രിയെ തീവ്രവാദിയെന്ന് പരാമര്‍ശിക്കുകയായിരുന്നു. മന്ത്രിയുടെ പേരില്‍തന്നെ തീവ്രവാദമുണ്ടെന്നായിരുന്നു പ്രസ്താവന. ഇതിനെതിരെ നിരവധിപേര്‍ രംഗത്ത് എത്തുകയും മന്ത്രിമ ശിവന് കുട്ടിയും ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.പരാമര്‍ശം വിവാദമായതോടെ ലത്തീന്‍ സഭയും ഫാ. തിയോഡേഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു. പരാമര്‍ശം നാക്കുപിഴയെന്നായിരുന്നു വൈദികന്റെ ഖേദപ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: