തിരുവനന്തപുരം: ഓണ്‍ലൈനില്‍ കാറുകള്‍ വാടകയ്‌ക്ക് നല്‍കുന്ന ബിസിനസുമായി ബന്ധപ്പെട്ടുള്ള കേസില്‍ കോയമ്പത്തൂരില്‍ നിന്നും നിരോധിക്കപ്പെട്ട തീവ്രവാദസംഘടനയില്‍പ്പെട്ട ഒരാളെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിക്കപ്പെട്ട അല്‍ ഉമ്മ സംഘടനയില്‍പ്പെട്ട മുഹമ്മദ് റഫീഖിനെയാണ് കോയമ്പത്തൂരില്‍ നിന്നും വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്.
തീവ്രവാദ ആക്രമണങ്ങള്‍ക്കും മറ്റ് അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ നല്‍കി കോയമ്പത്തൂരിലെ ഓണ്‍ലൈന്‍ കാര്‍ റെന്‍റല്‍ കമ്പനികള്‍ സഹായിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. കോയമ്പത്തൂര്‍ കമ്പനികളുമായി ബന്ധപ്പെട്ട് കേരളത്തില്‍ തഴച്ചുവളരുന്ന ഇത്തരം അധനികൃത ഓണ്‍ലൈന്‍ കാര്‍ പണയവും കാര്‍ റെന്‍റല്‍ ബിസിനസുകളെക്കുറിച്ച് കേരള പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ആഡംബര കാര്‍ മോഷ്ടിച്ച് കോയമ്പത്തൂരിലെ ഉക്കടത്ത് അതിന്റെ പാര്‍ട്സുകള്‍ വിറ്റ കേസിലാണ് ഇപ്പോള്‍ വഞ്ചിയൂര്‍ പൊലീസ് മുഹമ്മദ് റഫീഖിനെ അറസ്റ്റ് ചെയ്തത്.
റഫീഖ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്ക് കേരളത്തിനകത്ത് എന്തെങ്കിലും തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ആസൂത്രണവുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്. മുഹമ്മദ് റഫീഖ് നിരോധിക്കപ്പെട്ട അല്‍ ഉമ്മ സംഘടനയുടെ ഭാഗമാണ്. ഈ സംഘടനയ്‌ക്ക് 1998ലെ കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ അനുഭാവി കൂടിയാണ് മുഹമ്മദ് റഫീഖ്.
കോയമ്പത്തൂര്‍, മാംഗ്ലൂര്‍ സ്ഫോടനങ്ങള്‍
ഒക്ടോബര്‍ 23നാണ് കോയമ്പത്തൂരില്‍ കാറില്‍ സ്ഫോടനം നടന്നത്. ഇതില്‍ കാര്‍ ഡ്രൈവ് ചെയ്തിരുന്ന മുഖ്യപ്രതി മുബിന്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
മാംഗ്ലൂരില്‍ ഈയിടെയാണ് പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റത്. തീവ്രവാദ ആക്രമണത്തിനായി പോകുംവഴിയാണ് പൊട്ടിത്തെറിയുണ്ടായത്. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലാണ് സ്ഫോടനം നടന്നത്. ഈ രണ്ട് സ്ഫോടനക്കേസുകളും എന്‍ ഐഎ അന്വേഷിച്ച് വരികയാണ്. കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലും കേരളത്തിലും സ്ഫോടനത്തിനായി തീവ്രവാദി സംഘടനയില്‍പ്പെട്ടവര്‍ ആസൂത്രണം നടത്തിവരുന്നതായാണ് ഊഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: