Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചലച്ചിത്രോത്സവ വിവാദം: സത്യത്തെ അടിസ്ഥാനമാക്കിയതല്ല ‘കശ്മീര്‍ ഫയല്‍സ്’ എങ്കില്‍ സിനിമാനിര്‍മ്മാണം അവസാനിപ്പിക്കുമെന്ന് വിവേക് അഗ്നിഹോത്രി

സത്യത്തെ അടിസ്ഥാനമാക്കിയുള്ളതല്ല 'കശ്മീര്‍ ഫയല്‍സ്' എങ്കില്‍ താന്‍ സിനിമാരംഗം വിടാന്‍ തയ്യാറാണെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി വെല്ലുവിളിച്ചു. ദേശീയ ചലച്ചിത്രോത്സവത്തിലെ ജൂറി അധ്യക്ഷന്‍ കൂടിയായ ഇസ്രയേലി സംവിധായകന്‍ നദവ് ലാപിഡ് 'കശ്മീര്‍ ഫയല്‍സ്' എന്ന സിനിമ അശ്ലീലവും വെറും പ്രചരണസിനിമയും ആണെന്ന് വിമര്‍ശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു വിവേക് അഗ്നിഹോത്രി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2022, 04:05 pm IST
in India

ന്യൂദല്‍ഹി: സത്യത്തെ അടിസ്ഥാനമാക്കിയുള്ളതല്ല ‘കശ്മീര്‍ ഫയല്‍സ്’ എങ്കില്‍ താന്‍ സിനിമാരംഗം വിടാന്‍ തയ്യാറാണെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി വെല്ലുവിളിച്ചു. ദേശീയ ചലച്ചിത്രോത്സവത്തിലെ ജൂറി അധ്യക്ഷന്‍ കൂടിയായ ഇസ്രയേലി സംവിധായകന്‍ നദവ് ലാപിഡ് ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ അശ്ലീലവും വെറും പ്രചരണസിനിമയും ആണെന്ന് വിമര്‍ശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു വിവേക് അഗ്നിഹോത്രി.  

“ഗോവ ദേശീയ ചലച്ചിത്രോത്സവത്തിലെ ജൂറി ചെയര്‍മാന്‍ കശ്മീര്‍ ഫയല്‍സിനെ അശ്ലീലമെന്നും വെറും പ്രചാരണചിത്രമെന്നും കുറ്റപ്പെടുത്തുകയുണ്ടായി. ഇത് എനിക്ക് പുത്തരിയല്ല. കശ്മീര്‍ ഫയല്‍സിനെക്കുറിച്ച് ഇതേ അഭിപ്രായപ്രകടനം തന്നെയാണ് അര്‍ബന്‍ നക്സലുകളും തീവ്രവാദ സംഘടനകളും ഇന്ത്യയെ കീറിമുറിക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന തുക്ഡെ തുക്ഡെ സംഘങ്ങളും പറഞ്ഞത്. ഗോവ ചലച്ചിത്രമേളയിലെ പരാമര്‍ശം ഇന്ത്യയ്‌ക്കെതിരായ ചില ഇന്ത്യക്കാര്‍ ഉപയോഗിച്ചിരുന്നു. ആരാണ് ഇക്കൂട്ടര്‍? ഈ സിനിമ എടുക്കാന്‍ നാല് വര്‍ഷം നീണ്ട ഗവേഷണം ആരംഭിച്ച നാള്‍ മുതലേ എന്റെ സിനിമയെ പ്രചാരണ സിനിമ എന്ന് കുറ്റപ്പെടുത്താന്‍ തുടങ്ങിയവരാണിവര്‍. “- വിവേക് അഗ്നിഹോത്രി പറഞ്ഞു.  

“700 ല്‍ പരം ആളുകളെ അഭിമുഖം ചെയ്ത ശേഷമാണ് ഈ സിനിമ എടുത്തത്. പട്ടാപ്പകല്‍ തങ്ങളുടെ മാതാപിതാക്കളും കുട്ടികളും നഷ്ടപ്പെട്ട, കൂട്ടബലാത്സംഗത്തിനിരയായ, രണ്ട് കഷ്ണങ്ങളായി ശരീരം വെട്ടിമുറിക്കപ്പെട്ട അനുഭവങ്ങളുള്ള ഇവരുടെ വാക്കുകള്‍ പ്രചാരണവും അശ്ലീലവുമാകുന്നതെങ്ങിനെ? ഹിന്ദുക്കളുടെ ഭൂമി എന്നവകാശപ്പെട്ടിരുന്ന കശ്മീരില്‍ ഒരു ഹിന്ദുവും അവശേഷിക്കാത്ത സ്ഥലമായി മാറി. ഇന്നും അവിടെ ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് കൊല്ലുന്നു. ഇത് പ്രചാരണവും അശ്ലീലവുമാണോ? യാസിന്‍ മാലിക്ക് അയാള്‍ ചെയ്ത കുറ്റം ഏറ്റുപറഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ ജയിലിലാണ്. ഇതെല്ലാം അശ്ലീലവും പ്രചാരണവുമാണോ?”- വിവേക് അഗ്നിഹോത്രി പറയുന്നു.  

“കശ്മീര്‍ ഫയല്‍സ് ഒരു പ്രചാരണ സിനിമയാണെങ്കില്‍ ഹിന്ദുക്കളുടെ വംശഹത്യ അവിടെ നടന്നിട്ടില്ലെന്ന് സമ്മതിക്കേണ്ടി വരും. ഈ സിനിമയിലെ ഏതെങ്കിലും ഡയലോഗോ രംഗങ്ങളോ തെറ്റാണെന്ന് തെളിയിക്കാന്‍ ഇസ്രയേലി സംവിധായകന്‍ നദവ് ലാപിഡിനെ ഞാന്‍ വെല്ലുവിളിക്കുന്നു. അങ്ങിനെയെങ്കില്‍ ഞാന്‍ സിനിമാരംഗം വിടാം. ആരാണ് ഇന്ത്യയ്‌ക്കെതിരെ നിലകൊള്ളുന്നവര്‍ അവര്‍ ഇന്ത്യയിലെ മുസ്ലിങ്ങളെക്കുറിച്ചുള്ള ചില സത്യങ്ങള്‍ ഒളിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. കശ്മീരിനെക്കുറിച്ചുള്ള സത്യം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നവരാണിവര്‍. ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പട്ടാപ്പകല്‍ കൊലചെയ്യപ്പെട്ട സത്യം ഒളിപ്പിച്ചുവെയ്‌ക്കാന്‍ ഇഷ്ടപ്പെടുന്നവരാണിവര്‍. കോവിഡ് കാലത്ത് ഏതാനും ഡോളറുകള്‍ക്ക് പട്ടടകള്‍ വിറ്റവരാണിവര്‍.” -അര്‍ബന്‍ നക്സലുകളെയും ഇടത് ബുദ്ധിജീവികളെയും ഇസ്രയേലി സംവിധായകന്‍ നദവ് ലാപിഡിനെയും വെല്ലുവിളിച്ച് വിവേക് അഗ്നിഹോത്രി ചോദിച്ചു.  

1990കളില്‍ കശ്മീരില്‍ ലക്ഷക്കണക്കായ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകളെ ഇസ്ലാമിക തീവ്രവാദികള്‍ അതിക്രൂരമായി കൊന്നൊടുക്കിയ വംശഹത്യയുടെ കഥ പറയുന്ന സിനിമയാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ്.  

Tags: കശ്മീര്‍ ഫയല്‍സ്യാസിന്‍ മാലിക്നാദവ് ലാപിഡ്ഐഎസ്ഗോവ ദേശീയ ചലച്ചിത്രോത്സവംകശ്മീര്‍Urban NaxalsVivek Ranjan AgnihotriKashmiriPanditsദി കശ്മീര്‍ ഫയല്‍സ്''തുക്‌ഡെ തുക്‌ഡെ ഗ്യാങ്കശ്മീര്‍ പണ്ഡിറ്റ് വംശഹത്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറി ഉടമ മനാഫിന്റെ വിശ്വാസ്യതയുടെ ഗ്രാഫ് സീറോയിലേക്ക് താഴ്ന്നു…ഇപ്പോള്‍ വീഡിയോകള്‍ക്ക് 800 വ്യൂസ് പോലും ഇല്ല

India

നക്സലൈറ്റുകള്‍ക്ക് വേണ്ടി ശബ്ദുയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ റിമാന്‍റില്‍…ശക്തമായ നടപടിക്കൊരുങ്ങി ദല്‍ഹി പൊലീസ് പിന്നില്‍ കളിക്കുന്നത് ആര്?

India

നക്സലൈറ്റുകള്‍ക്ക് വേണ്ടി വാദിച്ച് വിദ്യാര്‍ത്ഥികള്‍…ആരാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നില്‍ കളിക്കുന്നത്? മതപരിവര്‍ത്തനലോബിയോ, എന്‍ജിഒകളോ?

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.