തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീന വിജയിക്കുമെന്ന് യുവജന കമ്മിഷന് അധ്യക്ഷ ചിന്ത ജെറോം. ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലായിരിക്കും ഏറ്റുമുട്ടുകയെന്നാണ് കരുതുന്നത്. തന്റെ ഇഷ്ടതാരം മെസിയാണ്. സ്വയം ഗോളടിക്കണം എന്ന വാശിയില്ലാതെ ടീം ജയിക്കണമെന്നു മാത്രം ആഗ്രഹിക്കുന്നയാള്. മറ്റുള്ളവര്‍ക്ക് അസിസ്റ്റ് നല്‍കാനും അവരെക്കൊണ്ടു ഗോളടിപ്പിക്കാനും ശ്രമിക്കുന്നയാള്‍. നല്ലൊരു നേതാവിനെയാണ് മെസ്സിയില്‍ ഞാന്‍ കാണുന്നതെന്നും ചിന്ത മനോരമയ്ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതിശക്തരായ ജര്‍മനിയെ ജപ്പാന് തോല്പിച്ചതും ബല്‍ജിയത്തെ മൊറോക്കോ തോല്പിച്ചതും ലോകകപ്പില്‍ ഏറ്റവും സന്തോഷം നല്കിയ കാര്യങ്ങളാണ്. സാധ്യതയില്ലെന്ന് ഫുട്ബോള്‍ ലോകം എഴുതിത്തള്ളുമ്പോഴും അവിശ്വസനീയ പ്രകടനത്തോടെ ഇത്തരം കൊച്ചുടീമുകള്‍ വിജയം കൊയ്യുന്നതു കാണാന്‍ പ്രത്യേക ഭംഗിയാണ്. ഫുട്ബോളിന്റെ യഥാര്‍ഥ സ്പിരിറ്റ് വ്യക്തമാക്കുന്നതും ഇത്തരം വിജയങ്ങളാണെന്നും ചിന്ത പറഞ്ഞു.
അച്ഛന് സി.ജെറോം അര്‍ജന്റീന ആരാധകനായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പമിരുന്നായിരുന്നു എന്റെ കളി കാണല്‍. പതിയെപ്പതിയെ ഞാനും അര്‍ജന്റീന ആരാധികയായി. ആ ഇഷ്ടം വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടിക്കൂടി വന്നു. ഇപ്പോള്‍ അര്‍ജന്റീനയുടെ കട്ട ഫാനാണു താനെന്നും ചിന്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: