തിരുവനന്തപുരം:മലയാള ചലച്ചിത്ര പ്രേമികള്‍ക്ക് ആഹ്ളാദമുണര്ത്തുന്ന വാര്‍ത്തയായിരുന്നു അത്- ജഗതി ശ്രീകുമാറിന് ശബ്ദം തിരിച്ചുകിട്ടുകമാത്രമല്ല, ഇഷ്ടാനുസരണം ചുണ്ടനക്കി അദ്ദേഹം ഒരു പാട്ടും പാടി. ഈ പാട്ട് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
മകൾ പാർവതി ഷോണിനൊപ്പം വീടിന്റെ പൂമുഖത്തിരുന്നാണ് ജഗതി ശ്രീകുമാര്‍ ഒരു പഴയ കാല മുഹമ്മദ് റാഫി ഗാനം പാടിയത്- ‘ക്യാ ഹുവാ തേരാ വാദാ…’ . ഇതോടെ ജഗതി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരും, സ്വന്തം ശബ്ദത്തോട് കൂടി അഭിയനിക്കും എന്ന മോഹത്തിന് ആരാധകര്‍ക്കിടയില്‍ ചിറകുമുളച്ചിരിക്കുകയാണ്.
“ആര്‍ക്കും അനുകരിക്കാനാവാത്ത പ്രതിഭയ്ക്കുടമ ജഗതി ശ്രീകുമാര്‍…അദ്ദേഹം വീണ്ടും മലയാള സിനിമയില്‍ മടങ്ങിവരട്ടെ…”- ഒരു ജഗതി ആരാധകന് പ്രതികരിച്ചതിങ്ങിനെ. ‘അമ്പിളിച്ചേട്ടന്റെ തമാശകള്‍ കേള്‍ക്കാന്‍ കൊതിയായി’ എന്നാണ് മറ്റൊരു പ്രേക്ഷകന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: