തിരുവനന്തപുരം; ഗുരുവായൂര്‍ ശ്രീമദ്ഭാഗവത സത്രസമിതിയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ശ്രീമദ്ഭാഗവതമഹാസത്രം ഡിസംബര്‍ 13 മുതല്‍ 23 വരെ തലസ്ഥാന നഗരത്തില്‍ കിഴക്കേകോട്ടയിലെ ശ്രീവൈകുണ്ഠത്ത് വെച്ച് നടക്കും.
20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തലസ്ഥാനം ശ്രീമദ്ഭാഗവതമഹാസത്രത്തിന് ആതിധേയത്വം വഹിക്കുന്നത്.ശ്രീമദ്ഭാഗവതം മൂലഗ്രന്ഥപാരായണവും, വിശദമായ അര്‍ത്ഥ പ്രവചനവങ്ങളും, ഹോമ പൂജാദികളും, നാമജപവും കലാപരിപാടികളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് 11 ദിവസം നീളുന്ന മഹാസത്രം തിരുവനന്തപുരത്ത് നടക്കുന്നത്.
പുലര്‍ച്ചെ 4 മണിക്ക് ഹോമകുണ്ഡത്തില്‍ ഗണപതി ഹോമം നടക്കും. രാവിലെ 4 മണി മുതല്‍ 8.30 മണി വരെ ശ്രീമദ്ഭാഗവതമൂലഗ്രന്ഥപാരായണം നടക്കുന്നതാണ്. തുടര്‍ന്ന് 8.30 മണി മുതല്‍ 12.30 മണി വരെ ഭാഗവത പ്രഭാഷണങ്ങള്‍ നടക്കും. 12.30 മുതല്‍ 1.30 മണി വരെ ശ്രീമന്നാരായണീയ പരായണവും, 2.30 മുതല്‍ വൈകിട്ട് 6.30 വരെ ഭാഗവത പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. 6.30 മുതല്‍ 8.30 വരെ ഹൈന്ദവ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി പ്രഗല്ഭ പണ്ഡിതന്മാര് നടത്തുന്ന പ്രഭാഷണങ്ങള്‍ ഉണ്ടാകും. തുടര്‍ന്ന് രാത്രി 8.30 മുതല്‍ പുലര്‍ച്ചെ 3 മണി വരെ ഭജന, നാമസങ്കീര്‍ത്തനം, സംഗീതസദസ്സുകള്‍, കലാപരിപാടികള്‍ എന്നിവ നടക്കും. പുലര്‍ച്ചെ 4 മണി മുതല്‍ അടുത്ത ദിവസത്തെ ചടങ്ങുകള്‍ ആരംഭിക്കും.
ഒരേ വേദിയില്‍ നിന്ന് നൂറില്‍പരം ആചാര്യന്മാരുടെ പ്രൗഡമായ ആധ്യാത്മിക പ്രഭാഷണങ്ങള്‍ ശ്രവിച്ച് ആത്മോന്നതി നേടുന്നതിനുള്ള അവസരമാണ് മഹാസത്രം ഭക്തര്‍ക്ക് ലഭ്യമാക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നൂറിലേറെ പണ്ഡിത ശ്രേഷ്ഠന്മാരും, ആചാര്യന്മാരും ശ്രീമദ് ഭാഗവത മഹാസത്രത്തില്‍ പങ്കെടുക്കും. വിദൂര സ്ഥലങ്ങളില്‍ നിന്നും വന്നു താമസിക്കുന്നവരടക്കം പതിനായിരം പേരോളം ഓരോ ദിവസവും സത്രമണ്ഡപത്തില്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. എല്ലാവര്ക്കും നാല് നേരത്തെ സൗജന്യ ഭക്ഷണവും, താമസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്.
സത്രം നിര്‍വ്വഹണ സമിതി ചെയര്മാന് ആര് രാമചന്ദ്രന് നായര്‍( മുന്‍ ചീഫ് സെക്രട്ടറി), കണ്നീവര് സി. ആര് . രാധാകൃഷ്ണന്, ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീവത്സന്‍ നമ്പൂതിരി, മീഡിയ കമ്മിറ്റി ചെയര്മാന് ആര് അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: