Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇനി മിനി നോക്കൗട്ട്; ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റുമായി ഇംഗ്ലണ്ടാണ് മുന്നില്‍. വെയല്‍സിനെ അട്ടിമറിച്ച ഇറാനാണ് മുന്ന് പോയിന്റുമായി രണ്ടാമത്. അടുത്ത മത്സരത്തില്‍ അമേരിക്കയെ സമനിലയില്‍ പിടിക്കുകയും വെയ്ല്‍സ് ഇംഗ്ലണ്ടിനോട് തോല്‍ക്കുകയോ സമനില പാലിക്കുകയോ ചെയ്താലും ഇംഗ്ലണ്ടിനൊപ്പം ഇറാന് മുന്നേറാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2022, 10:56 am IST
in Football

ദോഹ: ഇനി നോക്കൗട്ടിനു മുന്‍പൊരു നോക്കൗട്ട്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ആതിഥേയരായ ഖത്തറും ഗ്രൂപ്പ് എഫില്‍ നിന്ന് കാനഡയും പുറത്തായി. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് മാത്രമാണ് രണ്ട് കളികളും ജയിച്ച് ആധികാരികമായി പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്. മറ്റെല്ലാ ഗ്രൂപ്പുകളിലും മൂന്നാം റൗണ്ടിനു ശേഷമേ പ്രീ ക്വാര്‍ട്ടര്‍ ടീമുകളില്‍ തീരുമാനമാകു.  

ഗ്രൂപ്പ് ഇയില്‍ പുറത്താകലിന്റെ വക്കിലായിരുന്ന ജര്‍മനി രണ്ടാം കളിയില്‍ സ്പെയ്‌നിനോട് സമനില പാലിച്ചതോടെ ജീവശ്വാസം വീണുകിട്ടിയ നിലയില്‍. അവസാന കളിയില്‍ കോസ്റ്ററിക്കയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ജപ്പാന്‍ സ്പെയ്‌നോട് തോല്‍ക്കുകയും ചെയ്താല്‍ ജര്‍മനിക്ക് അവസാന പതിനാറില്‍ ഇടംപിടിക്കാം. ജപ്പാന്‍-സ്പെയിന്‍ കളി സമനിലയിലെങ്കില്‍, നിലവിലെ കണക്കുവച്ച് ജര്‍മനി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കെങ്കിലും ജയിച്ചാലും മതി.  

ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റുമായി ഇംഗ്ലണ്ടാണ് മുന്നില്‍. വെയല്‍സിനെ അട്ടിമറിച്ച ഇറാനാണ് മുന്ന് പോയിന്റുമായി രണ്ടാമത്. അടുത്ത മത്സരത്തില്‍ അമേരിക്കയെ സമനിലയില്‍ പിടിക്കുകയും വെയ്ല്‍സ് ഇംഗ്ലണ്ടിനോട് തോല്‍ക്കുകയോ സമനില പാലിക്കുകയോ ചെയ്താലും ഇംഗ്ലണ്ടിനൊപ്പം ഇറാന് മുന്നേറാം. ഗ്രൂപ്പ് സിയില്‍ നാല് പോയിന്റുമായി പോളണ്ടാണ് മുന്നില്‍. അവസാന കളിയില്‍ അര്‍ജന്റീനയെ സമനിലയില്‍ പിടിച്ചാലും പോളണ്ടിന് പ്രീ ക്വാര്‍ട്ടറിലെത്താം. സൗദി-മെക്സിക്കോ കളി സമനിലയില്‍ കലാശിച്ചാല്‍ അര്‍ജന്റീനയും അവസാന പതിനാറിലെത്തും. അതേസമയം പോളണ്ട് അര്‍ജന്റീനയോട് തോല്‍ക്കുകയും സൗദി മെക്സിക്കോയെ കീഴടക്കുകയും ചെയ്താല്‍ അര്‍ജന്റീനയും സൗദിയും മുന്നേറും.  

ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സിനു പിന്നില്‍ രണ്ടാം സ്ഥാനക്കാര്‍ക്കായാണ് ഇനി മത്സരം. ഓസ്ട്രേലിയ-ഡെന്മാര്‍ക്ക് കളി സമനിലയില്‍ കലാശിക്കുകയും ടുണീഷ്യ ഫ്രാന്‍സിനോട് സമനില പാലിക്കുകയും ചെയ്താല്‍ ഓസ്ട്രേലിയ മുന്നേറും. ഡെന്മാര്‍ക്കിന് പ്രീ ക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തണം. ടുണീഷ്യ ഫ്രാന്‍സിനെ തോല്‍പ്പിക്കാതിരിക്കുകയും വേണം. ഗ്രൂപ്പ് എഫില്‍ ക്രൊയേഷ്യയാണ് ഒന്നാമത്. മൊറോക്കോ രണ്ടാം സ്ഥാനത്തും ബെല്‍ജിയം മൂന്നാമതുമാണ്. ഈ മൂന്ന് ടീമുകളില്‍ ആരെല്ലാം പ്രീ ക്വാര്‍ട്ടറില്‍ കടക്കുമെന്നറിയാന്‍ ഡിസംബര്‍ ഒന്നു വരെ കാത്തിരിക്കണം.

Tags: footballfranceQuaterഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പിനാകയിൽ കണ്ണുടക്കി ഫ്രാൻസ് ; ഇന്ത്യയുടെ നൂതന റോക്കറ്റ് സംവിധാനം ഇനി ഫ്രഞ്ച് സൈന്യത്തിനും സ്വന്തമാകുമോ ? റിപ്പോർട്ടുകൾ പുറത്ത്

India

കരുത്ത് തെളിയിച്ച് മഹാദേവന്റെ വജ്രായുധം ; പിനാക വാങ്ങാൻ തയ്യാറായി ഫ്രാൻസ് ; ഇന്ത്യയിൽനിന്ന് ആയുധം വാങ്ങാനൊരുങ്ങുന്നത് ആദ്യം

മുംബൈയില്‍ ഭാരതം- ഫ്രാന്‍സ് ഇന്നവേഷന്‍ ഫോറത്തിന്റെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും
India

ആഗോള വെല്ലുവിളികള്‍ നേരിടാന്‍ ഭാരതവും ഫ്രാന്‍സും ഒരുമിച്ച് പ്രവര്‍ത്തിക്കും: മോദി

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചപ്പോള്‍ ധ്യാനനിമഗ്നനായി മോദി (ഇടത്ത്)
India

മോദീ…വിവേകാനന്ദനും ഫ്രാന്‍സുമായുള്ള ബന്ധം കണ്ടെടുത്ത താങ്കളുടെ ടീമിന്റെ ഗവേഷണചാതുരിയെ അഭിനന്ദിക്കാതെ വയ്യ….

India

ഫ്രാന്‍സില്‍ സ്വാമി വിവേകാനന്ദ കേന്ദ്രം സ്ഥാപിക്കാന്‍ മോദി-മാക്രോണ്‍ കൂടിക്കാഴ്ചയില്‍ തീരുമാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.