അഞ്ചല്‍: ജില്ലാ കലോത്സവത്തിന്റെ പാചകശാല പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാലും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജുവും ചേര്‍ന്ന് പാലുകാച്ചല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഫുഡ് കമ്മിറ്റി ചെയര്മാന് എ. സക്കീര്‍ഹുസൈന്‍ അധ്യക്ഷനായി.
കണ്‍വീനര്‍ ദീപു ജോര്‍ജ്ജ്, പരവൂര്‍ സജീബ്, എ. ഹാരീസ്, വി.എന്‍. പ്രേംനാഥ്, വൈ. നാസറുദ്ദീന്‍, പി.എസ്. മനോജ്, ബി. രാധാകൃഷ്ണന്, എ. ഷാനവാസ്, എന്‍ ബിനു, അനസ് ബാബു എന്നിവര്‍ പങ്കെടുത്തു. എല്ലാ ദിവസവും പായസത്തോടു കൂടിയ സദ്യയാകും വിളമ്പുക. കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷനാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: