ന്യൂദല്‍ഹി: ദല്‍ഹിയിലെ വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളയിനത്തിലും ആം ആദ്മി പാര്‍ട്ടി ചെലവഴിച്ചത് 100 കോടി രൂപയെന്ന് വിവരാവകാശ രേഖ. സുഭാഷ് അഗര്‍വാള്‍ നല്കിയ വിവരാവകാശ ചോദ്യത്തിന് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ (സി ഐസി) നല്കിയ മറുപടിയിലാണ് ദല്‍ഹി വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളയിനത്തിലും 100 കോടി രൂപ കെജ്രിവാള് സര്‍ക്കാര്‍ ചെലവാക്കിയതായി പുറത്തുവന്നിരിക്കുന്നത്.
ഇമാമുമാര്‍ക്കുള്ള ശമ്പളം ഈയിടെ കെജ്രിവാള് സര്‍ക്കാര്‍ 10000 രൂപയില്‍ നിന്നും 18000 രൂപയിലേക്ക് വര്‍ധിപ്പിച്ചിരുന്നു. 1993ലെ സുപ്രീംകോടതി ഉത്തരവിലാണ് ദല്‍ഹിയിലെ ഇമാമുമാര്‍ക്ക് ശമ്പളം നല്‍കണമെന്ന വിധിയുണ്ടായത്. എന്നാല്‍ ഇത് ഭരണഘടനാ ലംഘനമാണെന്നും ഒരു പ്രത്യേക മതത്തിനോടുള്ള പ്രീണനമാണെന്നും സിഐസി ആരോപിക്കുന്നു. കാരണം ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കോ, സിഖ് ഗുരുദ്വാരകളിലെ ഗ്രന്ഥിമാര്ക്കോ പള്ളിയിലെ അച്ചന്മാര്ക്കോ ശമ്പളം നല്‍കുന്നില്ല. പിന്നെ എന്തുകൊണ്ട് ഇമാമുമാര്‍ക്ക് മാത്രം സര്‍ക്കാരിന്റെ നികുതിപ്പണം ശമ്പളമായി നല്കുന്നു?- ഇതാണ് സിഐസി ഉയര്‍ത്തുന്ന ചോദ്യം. ഇത് ഭരണ ഘടനയുടെ മതേതര തത്ത്വത്തിനെതിരാണ്. ഭരണഘടനയുടെ 14 മുതല്‍ 19 വരെയുള്ള വകുപ്പുകള്‍ തുല്ല്യതയാണ് ഉയര്‍ത്തിപ്പിക്കുന്നത്.
ഇമാമുമാര്‍ക്ക് ശമ്പളം നല്‍കാനുള്ള 1993ലെ സുപ്രീംകോടതി ഉത്തരവും സിഐസി പുനപരിശോധന ആവശ്യപ്പെട്ട് കേന്ദ്രനിയമമന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ഭരണഘടനയില്‍ വിവിധ മതങ്ങള്‍ തമ്മില്‍ തുല്യത ഉയര്‍ത്തിപ്പിടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് 25 മുതല്‍ 28 വരെയുള്ല വകുപ്പുകള്‍. ഇതിനും എതിരാണ് 1993ലെ സുപ്രീംകോടതി വിധിയെന്ന് സിഐസി വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: