തിരുവനന്തപുരം: വിഴിഞ്ഞത്ത് ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന മൂവായിരത്തോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ആക്രമണത്തില്‍ 85 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ട്. അക്രമികള്‍ സംഘടിതമായി എത്തിയതാണെന്നും പോലീസുകാരെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് അക്രമം നടത്തിയതെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. പോലീസുകാരെ ചുട്ടുകൊല്ലുമെന്ന് അക്രമികള്‍ സ്റ്റേഷനിലുള്ളില്‍ കയറി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അക്രമികള്‍ക്കെതിരേ വധശ്രമമത്തിന് കേസെടുത്തിട്ടില്ല.
മുല്ലൂരിലെ സംഘര്‍ഷത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ആയിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി കഴിഞ്ഞ രാത്രി സംഘര്‍ഷമുണ്ടാക്കിയത്. പോലീസ് സ്റ്റേഷന്റെ മുന്‍വശം പൂര്‍ണ്ണമായും അടിച്ചുതകര്‍ത്ത നിലയിലാണ്. കല്ലും കമ്പും ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചത്. പോലീസ് സ്റ്റേഷനിലെ ഹെല്പ് ഡെസ്ക് അടക്കണം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തത്. അതേസമയം, ഇന്നു രാവിലെ വള്ളങ്ങള്‍ കുറുകെയിട്ടും ബിയര്‍ കുപ്പികള്‍ പൊട്ടിച്ചിട്ടും വിഴിഞ്ഞത്ത് ഗതാഗതം തടസ്സപ്പെടുത്തിയ നിലയിലാണ്. . രണ്ടുവള്ളങ്ങളുപയോഗിച്ചാണ് ഗതാഗതം തടസ്സപ്പെടുത്തിയത്. വിഴിഞ്ഞം പോലീസ് സ്റ്റേഷന് അടുത്തായുള്ള കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബസുകള്‍ക്ക് നേരയും പ്രതിഷേധക്കാര്‍ ആക്രമം അഴിച്ചുവിട്ടു. ബസിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.
അതേസമയം, വിഴിഞ്ഞത്ത് സമാധാന ശ്രമങ്ങള്‍ക്കായി ഇന്ന് സര്‍വ്വകക്ഷി യോ?ഗം നടത്തും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കും. കളക്ടര്‍ ജെറോമിക് ജോര്‍ജ് വീണ്ടും സഭാ നേതൃത്വവുമായും സമരസമിതിയുമായി ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അഞ്ച് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് എഡിജിപി എം ആര് അജിത് കുമാര്‍ അറിയിച്ചു.അതേസമയം വിഴിഞ്ഞത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്ന് എഡിജിപി പറഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സാഹചര്യങ്ങള്‍ നോക്കി മാത്രമായിരിക്കും. പരുക്കേറ്റ എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംഘര്‍ഷത്തില്‍ 36 പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: