ന്യൂദല്‍ഹി: ആം ആദ്മിയുടെ ദല്‍ഹി സര്‍ക്കാരിലെ മുന്‍മന്ത്രിയും നേതാവുമായി സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ പ്രത്യേക മുന്‍ഗണനകള്‍ ലഭിക്കുന്നതിന്റെ വീഡിയോ വീണ്ടും പുറത്തുവന്നു. ഇക്കുറി അദ്ദേഹത്തിന്റെ ജയില്‍ മുറിയില്‍ സന്ദര്‍ശകര്‍ എത്തി ചര്‍ച്ചകള്‍ നടത്തുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
അതില്‍ ഏറെ നേരവും ചര്‍ച്ച നടത്തുന്ന ഇപ്പോള്‍ സസ്പെന്‍ഷനിലായ ജയില്‍ സൂപ്രണ്ടാണ്. കട്ടിലില്‍ കിടക്കുന്ന സത്യേന്ദര്‍ ജെയിനനടുത്ത് ഇരിക്കുകയാണ് ജയില്‍ സൂപ്രണ്ട്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് പ്രത്യേകമായ മസാജ് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഒപ്പം അദ്ദഹം ജയിലില്‍ ചെലവേറിയ സദ്യ കഴിക്കുന്നതിന്റെ ചിത്രവും പുറത്തുവന്നിരുന്നു.
ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നതിനിടയിലാണ് വീണ്ടും ആം ആദ്മി മുന്‍മന്ത്രിയും നേതാവുമായ സത്യേന്ദര്‍ ജെയിന് ജയിലില്‍ ലഭിക്കുന്ന പ്രീണനത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചു എന്ന കുറ്റത്തിനാണ് ഇദ്ദേഹം ജയില്‍വാസം അനുഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: