ന്യൂദല്‍ഹി: സുപ്രീംകോടതി കേന്ദ്രനയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നുവെന്ന മന്ത്രി ആര്.ബിന്ദുവിന്റെ പ്രസ്താവനയ്ക്ക് എതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് അറ്റോര്‍ണി ജനറലിനോട് അനുമതി തേടി അപേക്ഷ.
അറ്റോര്‍ണി ജനറല്‍ ആര്. വെങ്കട്ടരമണിയ്ക്കാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ആണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസിന്റെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ചുകൊണ്ടാണ് മന്ത്രി ആര്.ബിന്ദു ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇത് സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ അപേക്ഷയ്ക്ക് അറ്റോര്‍ണി ജനറല്‍ അനുമതി നല്കിയാല് മാത്രമേ സുപ്രീംകോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാനാവൂ. രാഷ്ട്രീയ നേട്ടത്തിനായി മന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: