ദോഹ: അര്‍ജന്‍റീനയ്‌ക്ക് ശനിയാഴ്ച ലോകകപ്പില്‍ നിന്നും പുറത്തുപോകാതിരിക്കാനുള്ള ജീവന്മരണപ്പോരാട്ടമാണ്. 12.30ന് നടക്കുന്ന മെക്സിക്കോയുമായുള്ള മത്സരം കേരളത്തിലെ അര്‍ജന്‍റീന, മെസ്സി ആരാധകരുടെ നെഞ്ചിടിപ്പേറും. മെസ്സിക്കും ടീമിനും ഇത് ആദ്യത്തെ ഫൈനല്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതിനിടെ ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ പോളണ്ട് സൗദിയ്‌ക്കെതിരെ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുന്നതും അര്‍ജന്‍റീനയുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ആദ്യകളിയില്‍ സൗദി അറേബ്യയോട് തോറ്റതോടെ അര്‍ജന്‍റീനയ്‌ക്ക് ഇനിയുള്ള രണ്ട് ഗ്രൂപ്പ് മത്സരങ്ങളും- മെക്സിക്കോയുമായും പോളണ്ടുമായും- ജയിക്കണം. 36 കളികളില്‍ തുടര്‍ച്ചയായി ജയം നേടിയ ശേഷമുള്ള അര്‍ജന്‍റീനയുടെ തോല്‍വി ഫുട്ബാള്‍ ആരാധകര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.
മെക്സിക്കോയുമായി ജയിച്ചാല്‍ നോക്കൗട്ട് സാധ്യതയിലേക്ക് അര്‍ജന്‍റീനയുടെ നില ഉയരും. അതായത് മെസ്സിക്ക് രാജ്യത്തെ രക്ഷിക്കണമെങ്കില്‍ മെക്സിക്കോയുമായുള്ള ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല.
ആദ്യ തോല്‍വിയുടെ ഷോക്കില്‍ നിന്നുണര്‍ത്തി, പുതിയ കരുത്തോടെ കളത്തിലിറങ്ങാന്‍ കോച്ച് ലയണല്‍ സ്കലോണി എന്തൊക്കെ തന്ത്രങ്ങളാണ് മെനഞ്ഞിരിക്കുന്നത് കാണാന്‍ 12.30 വരെ കാത്തിരിക്കണം.
ഇനിയെല്ലാം ഫൈനലിലെന്ന പോലെ പോരാട്ടമായിരിക്കുമെന്നാണ് ലൗട്ടാരോ മാര്‍ട്ടീനസ് പറ‍്ഞത്. മെസ്സി മാജിക്കിലാണ് ആരാധകരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: