കണ്ണൂര്‍: എം.വി. രാഘവനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വെടിയേറ്റു മരിച്ചവരുടെ സ്മരണയ്‌ക്ക് കൂത്തുപറമ്പില്‍ സിപിഎം നിര്‍മിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ചുവപ്പുനിറം മാറ്റി കടുംപച്ചയാക്കി. 1994 നവംബര്‍ 25നാണ് കൂത്തുപറമ്പില്‍ പോലീസ് വെടിവയ്പില്‍ അഞ്ചു ഡിവൈഎഫ്‌ഐക്കാര്‍ കൊല്ലപ്പെട്ടത്. യുഡിഎഫ് സര്‍ക്കാരിന്റെ സ്വാശ്രയ നിലപാടുകള്‍ക്കെതിരേ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ എംവിആറിനെ തടഞ്ഞതാണ് പോലീസ് വെടിവയ്പിനു കാരണം. തൊട്ടടുത്ത വര്‍ഷം കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയില്‍ മാറോളിഘട്ടില്‍ സിപിഎം നേതൃത്വം ചുവന്ന രക്തസാക്ഷി മണ്ഡപം പണിതു. ഇന്നു നടക്കുന്ന രക്തസാക്ഷി അനുസ്മരണത്തിനു മുന്നോടിയായാണ് ചുവപ്പു മാറ്റി പച്ചയാക്കിയത്.
മുസ്ലിം ലീഗ് ഓഫീസിനു പോലുമില്ലാത്ത കടുംപച്ച രക്തസാക്ഷി മണ്ഡപത്തിനു നല്കിയത് വിവാദമായിട്ടുണ്ട്. വിഷയത്തില്‍ വിശദീകരിക്കാനാനാകാതെ പാര്‍ട്ടി നേതാക്കള്‍ ഇരുട്ടില്‍ത്തപ്പുകയാണ്. കൂത്തുപറമ്പ് രക്തസാക്ഷി ദിനമാചരിക്കുന്ന പാര്‍ട്ടിതന്നെ കണ്ണൂരില്‍ എംവിആര്‍ സ്മൃതി ദിനമാചരിക്കുന്നത് നേരത്തേ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ രക്തസാക്ഷി മണ്ഡപത്തിനു പച്ചനിറമടിച്ചു സിപിഎം നേതൃത്വം നാണംകെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: