തിരുവനന്തപുരം: കോവിഡ് കാലം കഴിഞ്ഞിട്ടും കുട്ടികളില്‍ നല്ലൊരു ശതമാനം കംപ്യൂട്ടര്‍-മൊബൈല്‍ സ്ക്രീനുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും കംപ്യൂട്ടര്‍ ഗെയിമകളില്‍ നിന്നും കൊറിയന്‍ സംഗീതത്തില്‍ നിന്നും പുറത്തുവരാന്‍ സാധിക്കാതെ കുട്ടികള്‍ വിഷമിക്കുകയാണെന്നും അധ്യാപകര്‍ ഇക്കാര്യത്തില്‍ ആകെ അസ്വസ്ഥരാണെന്നും മജീഷ്യന്‍ മുതുകാട്. കേരളത്തിലെ പതിനാല് ജില്ലകളില്‍ ‘നല്ല പാഠം’ പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകരും രക്ഷിതാക്കളുമായി സംവദിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലായതെന്നും മുതുകാട്.
കുട്ടികളില്‍ സ്ക്രീന്‍ അഡിക്ഷനാണ്. മറ്റൊരു പ്രശ്നം ലഹരിമാഫിയ നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത തന്ത്രങ്ങളിലൂടെ കുട്ടികളെ വലയിലാക്കുന്നതാണ്. കുട്ടികള്‍ അതില്‍പ്പെട്ട് നശിച്ചുപോവുകയാണ്. പല കാരണങ്ങളാല്‍ കുറെയേറെ വിദ്യാര്‍ത്ഥികളും അസ്വസ്ഥരാണ്. ഓരോ ദിവസവും അവര്‍ കേള്‍ക്കുന്ന നെഗറ്റീവ് വാര്‍ത്തകളും രാഷ്‌ട്രീയ കോലാഹലങ്ങളും പരസ്പരമുള്ള പഴിചാരലും നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളുമാണ് അവരെ അസ്വസ്ഥരാക്കുന്നത്. പ്ലസ് ടു കഴിഞ്ഞാല്‍ മറ്റ് രാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോയി രക്ഷപ്പെടണം എന്നാണ് കുട്ടികള്‍ ചിന്തിക്കുന്നത്-മുതുകാട് പറയുന്നു.
ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റിയുടെ മുന്‍പില്‍ എഴുതി വെച്ച ഒരു വാചകമുള്ളതായിഎവിടെയോ വായിച്ചിട്ടുണ്ട്. അത് ഇങ്ങിനെയാണ്. ഒരു രാജ്യത്തെ തകര്‍ക്കാന്‍ ആറ്റംബോംബുകളോ മിസൈലുകളോ ഒന്നും ആവശ്യമില്ല. ആ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം തകര്‍ത്താല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: