ദോഹ: രണ്ടാം പകുതിയില്‍ വിസ്മയിപ്പിച്ച് ഖത്തര്‍ ലോകകപ്പില്‍ ജപ്പാന്റെ അട്ടിമറി ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജര്‍മനിയെ തകര്‍ത്തത്. ആദ്യ പകുതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രണ്ടാം പകുതിയാണ് ഖലീഫ സ്റ്റേഡിയത്തിലെ ജപ്പാന് – ജര്‍മനി മത്സരത്തില്‍ കാണികള്‍ സാക്ഷ്യം വഹിച്ചത്. ആദ്യ പകുതിയില്‍ പ്രതിരോധം ശക്തമാക്കി നിന്നിരുന്ന ജപ്പാന് രണ്ടാം പകുതിയില്‍ പകരകാരനായി എത്തിയ റിത്സു ഡോണയിലൂടെ(75) സമനില പിടിച്ചു. തുടര്‍ന്ന് നടത്തിയ ജപ്പാന്റെ നിരന്തര ആക്രമണങ്ങളിലൂടെ തക്കുമ അസാനൊ(83) രണ്ടാം ഗോള്‍ നേടുകയായിരുന്നു.
ആദ്യ പകുതിയില്‍ മിന്നി നിന്ന ജര്‍മനി രണ്ടാം പകുതിയില്‍ അപ്രസക്തമായി. ആദ്യ പകുതിയിലാണ് ജപ്പാനെതിരെ ജര്‍മനി ലീഡ് നേടിയത്. ഇകായ് ഗുണ്ടോഗനാണ് ജര്‍മനിക്ക് ലഭിച്ച പെനാള്‍ട്ടി ഗോള്‍വലയില്‍ എത്തിച്ചത്. കിക്കെടുത്ത ഗുണ്ടോഗന് അനായാസം ലക്ഷ്യം കണ്ടു. നിരന്തര അറ്റാക്കിങ്ങില്‍ മുഴുകിയ ജര്‍മനിയുടെ ഡേവിഡ് റൗമിനെ ജപ്പാന് ഗോള്‍കീപ്പര്‍ ഷൂയ്ചി ഗോണ്ട 31ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നാണ് പെനാള്‍ട്ടി അവസരം ലഭിച്ചത്.
ഒറ്റപ്രാവിശ്യം ടീം നടത്തിയ ട്രിപ്പിള്‍ സബ്സ്റ്റിറ്റ്യൂഷനിലൂടെ വന്ന താരങ്ങളുടെ മികച്ച് കോംബിനേഷനിലാണ് ജപ്പാന് കളി വിജയിച്ചത്. ഇടതുവിങ്ങിലൂടെ കവോരു മിട്ടോമ നടത്തിയ മുന്നേറ്റത്തിന്റെ ഭാഗമായാണ് ജപ്പാന്റെ ആദ്യ ഗോള്‍ പിറന്നത്. മിട്ടോമയുടെ മുന്നേറ്റത്തിനൊടുവില്‍ ബോക്സിനുള്ളില്‍ ടകൂമി മിനാമിനോയിലേക്ക് ഒരു അളന്നകുറിച്ച പാസ്. പോസ്റ്റിന് ഏറെക്കുറെ നേര്‍രേഖയില്‍നിന്ന് മിനാമനോ തൊടുത്ത ഷോട്ട് ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ തടുത്തിട്ടു. റീബൗണ്ടില്‍ പന്തു ലഭിച്ച റിറ്റ്സു ഡൊവാന്റെ മികച്ച വോളി ലക്ഷ്യത്തെത്തിച്ചു.
സമനില ഗോള്‍ നേടി എട്ടാം മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും ജപ്പാന് നേടി. ഇത്തവണയും ജപ്പാനായി ലക്ഷ്യം കണ്ടത് മറ്റൊരു പകരക്കാരനായ ടകൂമോ അസാനോയാണ്. ജപ്പാന്റെ പകുതിയില്‍നിന്ന് ഇട്ടകുരയെടുത്ത ഫ്രീകിക്ക് അസാനോയിലേക്ക് നല്കി ജര്‍മന്‍ ബോക്സ് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞ അസാനോ, പ്രതിരോധിക്കാനെത്തിയ ജര്‍മന്‍ താരം ഷലോട്ടര്‍ബെക്കിനെ ഭംഗിയായി കബളിപ്പിച്ച് ബോക്സിനുള്ളിലേക്കെത്തി. വല്ലാത്തൊരു ആംഗിളില്നിന്ന് അസാനോ പായിച്ച ഷോട്ട് ന്യൂയര്‍ക്ക് പ്രതിരോധിക്കാന്‍ പോലും അവസരം നല്‍കാതെ ലക്ഷ്യസ്ഥാനത്ത് പതിച്ചു.
അതേസമയം ഇന്‍ജറി ടൈമില്‍ മികച്ച കളിയിലൂടെ ജപ്പാന്റെ സിക്സ് യാര്‍ഡ് ബോക്സില്‍ നിന്ന് കയ് ഹാവര്‍ട്സ് തൊടുത്ത പന്ത് ലക്ഷ്യം കണ്ടെങ്ങിലും അത് ഓഫ്സൈഡ് ആയി അസാധുവായിരുന്നു. ജപ്പാന്റെ പ്രതിരോധം ആദ്യ പകുതിയില്‍ ശ്രദ്ധേയമായിരുന്നു. ജര്‍മനിയുടെ തുടര്‍ച്ചയായിട്ടുള്ള അറ്റാക്കുകളെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ ആര് വിജയിക്കുകയും ചെയ്തു.
ഇതിനു മുമ്പ് രണ്ടു തവണ സൗഹൃദ മത്സരങ്ങളില്‍ ഇരു ടീമുകളും കണ്ടുമുട്ടിയിട്ടുണ്ട്. രണ്ടു തവണയും ജര്‍മനിയാണ് ജയിച്ചുകയറിയത്. ഈ രണ്ടു മത്സരങ്ങളിലായി പിറന്ന ഏഴു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഈ കുറവാണ് മികച്ച കളിയിലൂടെ ജപ്പാന് മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: