ദോഹ: ഖലീഫ സ്റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ മിന്നി ജര്‍മനി. കഴിഞ്ഞ ഫിഫയിലെ കുറവ് നികത്തി ആരധകര്‍ക്ക് ആവേശം പകര്‍ന്നാണ് ജപ്പാനെതിരെ ജര്‍മനി ലീഡ് നേടിയത്. ഇകായ് ഗുണ്ടോഗനാണ് ജര്‍മനിക്ക് ലഭിച്ച പെനാള്‍ട്ടി ഗോള്‍വലയില്‍ എത്തിച്ചത്. കിക്കെടുത്ത ഗുണ്ടോഗന്‍ അനായാസം ലക്ഷ്യം കണ്ടു. നിരന്തര അറ്റാക്കിങ്ങില്‍ മുഴുകിയ ജര്‍മനിയുടെ ഡേവിഡ് റൗമിനെ ജപ്പാന്‍ ഗോള്‍കീപ്പര്‍ ഷൂയ്ചി ഗോണ്ട 31ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനെ തുടര്‍ന്നാണ് പെനാള്‍ട്ടി അവസരം ലഭിച്ചത്.
അതേസമയം ഇന്‍ജറി ടൈമില്‍ മികച്ച കളിയിലൂടെ ജപ്പാന്റെ സിക്‌സ് യാര്‍ഡ് ബോക്‌സില്‍ നിന്ന് കയ് ഹാവര്‍ട്‌സ് തൊടുത്ത പന്ത് ലക്ഷ്യം കണ്ടെങ്ങിലും അത് ഓഫ്‌സൈഡ് ആയി അസാധുവായിരുന്നു. ജപ്പാന്റെ പ്രതിരോധം ആദ്യ പകുതിയില്‍ ശ്രദ്ധേയമായിരുന്നു. ജര്‍മനിയുടെ തുടര്‍ച്ചയായിട്ടുള്ള അറ്റാക്കുകളെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ ആര്‍ വിജയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: