കൊച്ചി : സര്‍വ്വകലാശാല ചാന്‍സിലറും ഗവര്‍ണറും ഒരാളാണെങ്കിലും രണ്ട് അധികാരവും വ്യത്യസ്തമാണ്. ഗവര്‍ണര്‍ക്ക് ഭരണഘടനാപരായ ഉത്തരവാദിത്തങ്ങളും അവകാശങ്ങളുമുണ്ട്. എന്നാല്‍ അതൊന്നും ചാന്‍സിലര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കെടിയു വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ഉപദേശത്തിന് അനുസരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചാന്‍സിലറുടേയും ഗവര്ണറിന്റേയും അധികാരങ്ങള്‍ വ്യത്യസ്തമാണ്. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുമ്പോള്‍ ചാന്‍സലറെന്ന അധികാരമുപയോഗിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവിടെ ഗവര്‍ണര്‍ക്ക് ലഭിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭിക്കില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് കോടതിയില്‍ വ്യക്തമാക്കി.
ചാന്‍സലറുടെ ഉത്തരവ് ചട്ടപ്രകാരമല്ലെങ്കില്‍ ചോദ്യംചെയ്യാനുള്ള നിയമപരമായ അവകാശം സര്‍ക്കാരിനുണ്ട്. ഈ അവകാശമാണ് സാങ്കേതിക സര്‍വകലാശാല ഇടക്കാല വി.സിയായി സിസ തോമസിനെ നിയമിച്ചതില്‍ സര്‍ക്കാര്‍ ഉപയോഗിക്കന്നത്. നിയമനം കെടിയു ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അടിയന്തരമായി അവരെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
സര്‍വകലാശാല വിസിയും ഇടക്കാല വിസിയും തമ്മില്‍ പ്രവര്‍ത്തനശൈലിയില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ സ്ഥിരം വിസിയെ നിയമിക്കുന്നതു വരെയുള്ള താത്കാലിക തസ്തിക മാത്രമാണ് അതെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: