ചെന്നൈ:തമിഴ്നാട് തീവ്രവാദികളുടെ താവളമായി മാറുന്നുവെന്നും തമിഴ്നാട്ടിലെ രഹസ്യാന്വേഷണ വിഭാഗം ഉറക്കംതൂങ്ങുകയാണെന്നും മുഖ്യമന്ത്രി സ്റ്റാലിനെ കുറ്റപ്പെടുത്തി ബിജെപി നേതാവ് അണ്ണാമലൈ. ദിവസങ്ങളോളം മാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷരീഖ് കോയമ്പത്തൂരില്‍ താമസിച്ചിട്ടും തമിഴ്നാട്ടില്‍ ഉടനീളം യാത്ര ചെയ്തിട്ടും പിടികൂടാന്‍ കഴിയാത്തത് തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കഴിവ് കേടാണെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.
ഡിഎംകെ തമിഴ്നാട്ടില്‍ അധികാരത്തില്‍ വന്നതോടെ തമിഴ്നാട്ടിലെ രഹസ്യാന്വേഷണവിഭാഗം ഉറക്കംതൂങ്ങി. അതോടെ സംസ്ഥാനം തീവ്രവാദികളുടെ വിളനിലമായി.- അണ്ണാമലൈ പറഞ്ഞു.
കര്‍ണ്ണാടകയിലെ തുംകൂരിലെ പ്രേംരാജ് ഹഠഗിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് തമിഴ്നാട്ടില്‍ നിന്നും തീവ്രവാദി മുഹമ്മദ് ഷെരീഖ് സിം കാര്‍ഡ് സംഘടിപ്പിച്ചിരുന്നു. തമിഴ്നാട്ടില്‍ ആരാണ് മുഹമ്മദ് ഷെരീഖിനെ സഹായിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. കോയമ്പത്തൂരിലെയും മാംഗളൂരുവിലെയും സ്ഫോടനത്തിലെ സമാനതകള്‍ മുഹമ്മദ് ഷരീഖിന് കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായവരും തമ്മില്‍ ബന്ധമുണ്ടെന്നാണ് തെളിയുന്നത്. – അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: