ദോഹ: ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ ലെവന്‍ഡോസ്കിയുടെ പോളണ്ട് ഇന്ന് മൈതാനത്ത്. രാത്രി 9.30ന് കണ്ടെയ്നര്‍കൊണ്ട് നിര്‍മിച്ച സ്റ്റേഡിയം 974ല്‍ നടക്കുന്ന പോരാട്ടത്തില്‍ ഹെക്ടര്‍ ഹെരേരയുടെ മെക്സിക്കോയെ നേരിടും. രണ്ട് തവണ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന മെക്സിക്കോ കഴിഞ്ഞ ഏഴ് ലോകകപ്പുകളിലും പ്രീ ക്വാര്‍ട്ടര്‍ കളിച്ചു.
റൗള്‍ ഗിമെനസ്, ഹിര്‍വിങ് ലൊസാനോ, അലക്സിസ് വേഗ എന്നിവരടങ്ങുന്ന സ്ട്രൈക്കിങ് നിര കരുത്തുറ്റത്. മധ്യനിരയില്‍ കളിമെനയാന്‍ നായകന് ആന്‍ഡ്രെ ഗുര്‍ഡാഡോയും ഹെക്ടര്‍ ഹെരേരയും കാര്‍ലോസ് റോഡ്രിഗസും എഡ്സണ് അല്വാരാസിനെയും പോലുള്ള പ്രഗത്ഭര്‍. ഹെക്ടര്‍ മൊറേന, വാസ്ക്വസ്, ജീസസ് ഗില്ലാര്ഡോ, നെസ്റ്റര്‍ അരാജു എന്നിവരാകും പ്രതിരോധത്തിലെ കരുത്തര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ ഗ്വില്ലര്‍മോ ഒച്ചാവോ ഇറങ്ങാനാണ് സാധ്യത.
പേരിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തവരാണ് പോളണ്ടുകാര്‍. ഒന്‍പതാം ലോകകപ്പിനിറങ്ങുന്ന അവര്‍ 1974, 82 ടൂര്‍ണമെന്റുകളില്‍ മൂന്നാം സ്ഥാനം നേടിയതൊഴിച്ചാല്‍ മികച്ച പ്രകടനമുണ്ടായിട്ടില്ല. മിക്കവാറും അവസാന ലോകകപ്പിനിറങ്ങുന്ന സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോസ്കിയുടെ പൊന്കാലുകളെ ആശ്രയിച്ചാകും പോളിഷ് കുതിപ്പ്.
ലെവനൊപ്പം അര്‍കാഡിയുസ് മിലിച്ചായിരിക്കും സ്ട്രൈക്കറുടെ റോളില്‍ ഇറങ്ങുക. ക്രിച്ചോവിയാക്, കാമില്‍ ഗ്രോസികി, സിലിന്‍സ്കി, ഫ്രാന്‍കോവ്സ്കി എന്നിവരാണ് മധ്യനിരയിലെ പ്രമുഖര്‍. പ്രതിരോധത്തില്‍ കാമില്‍ ഗ്ലിക്, അര്‍തുര്‍ ജെര്സെജിസിക്, ബാര്‍ടോസ് ബ്രെസെസിന്കി ഇറങ്ങാനാണ് സാധ്യത. ഗോള്‍വല കാക്കാന്‍ വോസിസെക്ക് സെസെന്സിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: