Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍: നന്നാക്കിയ ലിഫ്റ്റ് മണിക്കൂറുകള്‍ക്കകം വീണ്ടും പണിമുടക്കി, ഒരാൾ കുടുങ്ങി, മറ്റൊരു ലിഫ്റ്റ് തകരാറിലായിട്ട് 4 വർഷം

ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ അഞ്ച് നില കെട്ടിടത്തിലായാണ് പ്രവര്‍ത്തിക്കുന്നത്. ലിഫ്റ്റ് കേടായതോടെ മുകള്‍ നിലകളിലെ ഓഫീസുകളിലേക്ക് പോയി വരാന്‍ ഉദ്യോഗസ്ഥരും വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2022, 02:28 pm IST
in Palakkad

ആലത്തൂര്‍: മിനി സിവില്‍ സ്റ്റേഷനിലെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രണ്ടാമത്തെ ലിഫ്റ്റ് കഴിഞ്ഞദിവസം വീണ്ടും പണിമുടക്കുകയും ഒരാള്‍ കുടുങ്ങുകയും ചെയ്തു. ഇന്നലെ ലിഫ്റ്റ് നന്നാക്കാന്‍ എറണാകുളത്ത് നിന്ന് കരാറെടുത്ത ജീവനക്കാര്‍ ഉച്ചക്ക് ഒരുമണിയോടെ നന്നാക്കിയെങ്കിലും രണ്ട് മണിക്കൂര്‍ കഴിഞ്ഞതോടെ ലിഫ്റ്റ് വീണ്ടും പണിമുടക്കി. കുടുങ്ങിയയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.  

രണ്ടാഴ്ച മുമ്പ് ലിഫ്റ്റ് തകരാറായിരുന്നു. രണ്ട് ലിഫ്റ്റുകളിലെ മറ്റൊന്ന് നന്നാക്കാനാകാത്ത വിധം തകരാറിലായിട്ട് നാലു വര്‍ഷമായി. ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ അഞ്ച് നില കെട്ടിടത്തിലായാണ് പ്രവര്‍ത്തിക്കുന്നത്. ലിഫ്റ്റ് കേടായതോടെ മുകള്‍ നിലകളിലെ ഓഫീസുകളിലേക്ക് പോയി വരാന്‍ ഉദ്യോഗസ്ഥരും വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്.  

ഐസിഡിഎസ് ഓഫീസ്, പട്ടികജാതി വികസന വകുപ്പ്, എക്‌സൈസ്, ലീഗല്‍ മെട്രോളജി ഓഫീസ്, ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസ്, സഹകരണ അസി. രജിസ്ട്രാര്‍ ഓഫീസ്, ആര്‍ടി ഓഫീസ്, സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് എന്നിവ മുകള്‍ നിലകളിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രായമായവരും കൈക്കുഞ്ഞു ങ്ങളുമായി വരുന്നവരും ഇതുമൂലം ഏറെ വലയുന്നു. അളവു തൂക്ക ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കാന്‍ ചുമലിലേറ്റി വേണം മുകളിലെത്താന്‍.  

മുകള്‍ നിലയില്‍ അടുത്തിടെ നിര്‍മ്മാണത്തിനുള്ള സാധനങ്ങള്‍ കയറ്റി ഇറക്കിയതാണ് ലിഫ്റ്റ് തകരാറിലാകാന്‍ കാരണമെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. മുന്‍പ് ആലത്തൂര്‍ ജോയിന്റ് ആര്‍ടി ഓഫീസിലേക്ക് വന്ന ഭിന്നശേഷിക്കാരനെ അന്നത്തെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.പി. മണികണ്ഠന്‍ തോളിലേറ്റിയാണ് മുകളിലെത്തിച്ചത്. കൂടാതെ ജീവനക്കാര്‍ക്കുള്ള കുടിവെള്ളവും ജീവനക്കാര്‍ തന്നെ ചുമലിലേറ്റി കൊണ്ടു വന്നിരുന്നു. മിനി സിവില്‍ സ്റ്റേഷനില്‍ നേരത്തേ ലിഫ്റ്റ് ആളെക്കുടുക്കിയും പണി പറ്റിച്ചിരുന്നു. കുടുങ്ങിയവരെ വാതില്‍ പൊളിച്ചാണ് പുറത്തിറക്കിയത്. ഇതിനകം പത്തുതവണയാണ് ലിഫ്റ്റ് തകരാറിലായതും ആളുകള്‍ കുടുങ്ങിയതും.  

23 ഓളം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനില്‍ ദിവസേന നൂറുകണക്കിന് ആളുകളാണെത്തുന്നത്. ഇവരില്‍ പലര്‍ക്കും മുകളിലത്തെ നിലയിലെത്താന്‍ വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ലിഫ്റ്റ് അടിയന്തരമായി നന്നാക്കണമെന്നാണ് ആവശ്യം. ലിഫ്റ്റ് അറ്റകുറ്റപണി നടത്തേണ്ട ചുമതല പൊതുമരാത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിനാണ്.

Tags: LiftAlathoorസിവില്‍ സ്റ്റേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കല്‍ കോളേജ് ലിഫ്റ്റില്‍ 2 ദിവസം കുടുങ്ങി കിടന്ന രോഗിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം

World

ഭീഷണിയേ അല്ല : ഹമാസിന്റെ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുകെയിൽ ഹർജി

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ റിമാന്‍ഡ് ചെയ്തു, നൂറു വര്‍ഷം ജയിലില്‍ അടച്ചോളൂ എന്ന് മജിസ്‌ട്രേറ്റിനോട് ചെന്താമര

Health

ലിഫ്റ്റിനുള്ളില്‍ കണ്ണാടി!; പിന്നിലെ രഹസ്യമിതാണ്….

Kerala

മുട്ടുകാല് തല്ലിയൊടിക്കും; കെ.എസ്.യു പ്രവർത്തകന് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി, തേജസിനെതിരെ പരാതി നൽകി അഫ്സൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.