സിയാഞ്ചുര്‍: ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ 44 ഓളം പേര് കൊല്ലപ്പെട്ടു. 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഭൂരിഭാഗം പേര്‍ക്കും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ പെട്ടാണ് പരിക്കേറ്റത്’ -സിയാഞ്ചുര്‍ ഭരണത്തലവന് ഹെര്‍മന്‍ സുഹെര്‍മന്‍ പറഞ്ഞു.
റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ ജാവയിലെ ജിയാൻജൂറാണ് പ്രഭവകേന്ദ്രമെന്ന് ഇന്തോനേഷ്യൻ കാലാവസ്ഥാ, ഭൗമശാസ്ത്ര ഏജൻസി(ബി.എം.കെ.ജി) അറിയിച്ചു. 10 കി.മീറ്റർ ആഴത്തിലാണ് പ്രകമ്പനമുണ്ടായത്. അതേസമയം, സുനാമി സാധ്യതയില്ലെന്ന് ബി.എം.കെ.ജി അറിയിച്ചു.
നിരവധി ആളുകൾ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പരിക്കേറ്റവരുടെ എണ്ണവും മരണസംഖ്യയും ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് പ്രാദേശിക മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: