തിരുവനന്തപുരം: സാങ്കേതിക സര്വകലാശാല (കെടിയു) വിസി ഡോ. രാജശ്രീയുടെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ പുനഃപരിശോധനാ ഹര്ജി നല്കാനുള്ള നിയമോപദേശത്തിന് സംസ്ഥാന സര്ക്കാര് ഫീസായി നല്കിയത് 15 ലക്ഷം രൂപ. സുപ്രീംകോടതിയില് പുനഃപരിശോധനാ ഹര്ജി നല്കുന്നതില് നിയമോപദേശം നല്കിയ മുന് അറ്റോര്ണി ജനറല് കെ കെ വേണുഗോപാലിനാണ് സര്ക്കാര് 15 ലക്ഷം രൂപ തുക ഫീസായി നല്കിയത്. നവംബര് 14നാണ് നിയമോപദേശം നല്കിയതിന് പണം നല്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്ക്കാര് ഉത്തരവ് പുറത്തിറങ്ങിയത്.
നവംബര് നാലിന് അഡ്വക്കേറ്റ് ജനറല് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ഒക്ടോബര് 29നും 30നുമാണ്, കെ കെ വേണുഗോപാലില് നിന്ന് സര്ക്കാര് നിയമോപദേശം തേടിയത്. ഇതുവരെ വിവിധ കേസുകളുമായി ബന്ധപ്പെട്ട നിയമോപദേശങ്ങള്ക്കായി 10 കോടിയോളം രൂപയാണ് സംസ്ഥാനത്തിന് പുറത്തു നിന്നുളള അഭിഭാഷകര്ക്കായി സര്ക്കാര് ചെലവഴിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് സര്ക്കാരിന് കീഴില് മികച്ച അഭിഭാഷകര് ഉണ്ടായിട്ടും അവരെ ഒഴിവാക്കി പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനം സര്ക്കാര് തേടുന്നത്.
സുപ്രീംകോടതിയില് സമര്പ്പിച്ചിട്ടുള്ള രാജശ്രീയുടെ പുനഃപരിശോധന ഹര്ജിയില്നിന്ന് വ്യത്യസ്തമായ നിയമവശങ്ങളാകും സര്ക്കാരിന്റെ പുനഃപരിശോധന ഹര്ജിയില് ഉണ്ടാവുക. വൈസ് ചാന്സലര് സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്ശ ചെയ്തതത് സെലക്ഷന് കമ്മിറ്റിയാണ്. ആ നടപടിയിലെ പിഴവിന് താന് ഇരയായി എന്നാണ് രാജശ്രീ നല്കിയ ഹര്ജിയില് പറയുന്നത്. വിധികാരണം സമൂഹത്തിന് മുന്നില് അപമാനിക്കപ്പെട്ടെന്നും ഹര്ജിയില് പരാമര്ശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: