ന്യൂദല്‍ഹി: കള്ളനോട്ട്, തീവ്രവാദഫണ്ടിംഗ്, കള്ളപ്പണം, നികുതിവെട്ടിപ്പ് എന്നിവ ഫലപ്രദമായി തടയാന്‍ നോട്ട് നിരോധനം സഹായകരമായെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ ബുധനാഴ്ച നല്കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
റിസര്‍വ്വ് ബാങ്കുമായി ദീര്‍ഘകാലം ചര്‍ച്ച നടത്തിയ ശേഷമാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും അത് നല്ലതുപോലെ ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നുവെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ അറിയിച്ചു.
റിസര്‍വ്വ് ബാങ്ക് നിയമം 1934 എന്ന പാര്‍ലമെന്റ് നിയമം അനുസരിച്ച് നടപ്പാക്കിയ സാമ്പത്തിക നയതീരുമാനമായിരുന്നു നോട്ട് നിരോധനം. റിസര്‍വ്വ് ബാങ്കിന്റെ കേന്ദ്ര ബോര്‍ഡ് നല്കിയ പ്രത്യേക നിര്‍ദേശപ്രകാരമാണ് നോട്ട് നിരോധനം നടപ്പാക്കിയത്.- കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള അന്തിമതീയതി നവമ്പര്‍ 24നായിരുന്നു.
2016 നവമ്പര്‍ എട്ടിന് കേന്ദ്രം നടപ്പാക്കിയ നോട്ട് നിരോധനത്തിനെതിരെ 36 പരാതികളാണ് സുപ്രീംകോടതിയുടെ മുമ്പാകെ വന്നിരിക്കുന്നത്. മൗലികാവകാശങ്ങളുടെ ലംഘനവും നിയമവിരുദ്ധവുമായിരുന്നു നോട്ട് നിരോധനം എന്നാണ് ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസര്‍ക്കാരിനെതിരെ പുതിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ആസൂത്രിത നീക്കമാണ് നോട്ട് നിരോധനത്തിനെതിരായ പരാതികള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: