വാഷിംഗ്ടണ്‍: ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് മെസ്സഞ്ചര്‍ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ്. പുതിയ ഫീച്ചറിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്കുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ മറ്റൊരു ഫോണിലേക്കും ആന്‍ഡ്രോയിഡ് ടാബ്ലെറ്റിലേക്കും ലിങ്ക് ചെയ്യാന്‍ സാധിക്കും.
ആന്‍ഡ്രോയിഡിനായുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് 2.22.24.18 ലാണ് കമ്പാനിയന് മോഡ് കൊണ്ടുവരുക. ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ പ്രാഥമിക അക്കൗണ്ടിലേക്ക് ഒരു സെക്കന്‍ഡറി ഫോണ്‍ ലിങ്ക് ചെയ്യാന്‍ അനുവദിക്കും. വാട്ട്സ്ആപ്പ് ഉപയോക്താക്കളെ അവരുടെ പ്രാഥമിക അക്കൗണ്ടിലേക്ക് നാല് ആന്‍ഡ്രോയിഡ് ഫോണുകള്‍ വരെ ലിങ്ക് ചെയ്യാനും അവര്‍ക്ക് എല്ലാ സാധാരണ വാട്ട്സ്ആപ്പ് ഫീച്ചറുകളും മെസേജ് എന്‍ക്രിപ്ഷനും ആക്സസ് ചെയ്യാനും കഴിയുമെന്നാണ് ടെക്ക് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സേവനത്തിന്റെ ബീറ്റ ഉപയോക്താക്കള്‍ക്ക് രജിസ്ട്രേഷന് സ്ക്രീനിലെ ഓപ്ഷനുകള്‍ മെനുവിലേക്ക് പോയി ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് ‘ലിങ്ക് എ ഡിവൈസ്’ തിരഞ്ഞെടുത്ത് കമ്പാനിയന് മോഡ് സജീവമാക്കാന്‍ കഴിയും. ഈ ഫീച്ചര്‍ ഇപ്പോള്‍ ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപെടത്തിയിരിക്കുകയാണ്. ടെസ്റ്റിങിനും റെക്റ്റിവികേഷനും ശേഷം വിപുലമായ റോള്‍ഔട്ടിന് കൂടുതല്‍ നടക്കും. ലിങ്ക് ചെയ്യാനുള്ള ഘട്ടങ്ങള്‍ വാട്ട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നതിനു സമാനമാണ്. ഒരു ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താണ് ഈ സേവനം ഉപയോഗിക്കുന്നത്.
നിലവില്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ഒരു സ്മാര്‍ട്ട്ഫോണില്‍ മാത്രമേ ആക്സസ് ചെയ്യാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ലാപ്ടോപ്പുകള്, ടാബ്ലെറ്റുകള് എന്നിവ പോലുള്ള മറ്റ് നാല് ഉപകരണങ്ങളിലേക്ക് ലിങ്ക് ചെയ്യാന്‍ അവര്‍ക്ക് അനുവാദമുണ്ട്. പുതിയ സേവനത്തിലൂടെ ആളുകള്‍ക്ക് രണ്ട് ഫോണുകളില്‍ ഒരു വാട്ട്സ്ആപ്പ് നമ്പറിലേക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: