ന്യൂദല്‍ഹി: സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനത്തില്‍ സുപ്രീംകോടതിയില്‍ നിന്നും കുഫോസ് വിസി നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായ വിധി ലഭിച്ചുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ അടിസ്ഥാനത്തില്‍ അടുത്ത രണ്ട് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ പുതിയ വിസിമാരെ നിയമിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സാങ്കേതിക സര്‍വ്വകലാശാല വിസി
അടുത്ത രണ്ട് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ പുതിയ വിസിമാര്‍ വരും. അതിനായി സെര്‍ച്ച് കമ്മിറ്റി രൂപവല്‍ക്കരിച്ച് നിയമന നടപടികള്‍ വേഗത്തിലാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവര്‍ണറുടെ ഈ അഭിപ്രായപ്രകടനം.
സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ മുന്നോട്ട് പോയാല്‍ ജുഡീഷ്യറിയുടെ പിന്‍ബലം തനിക്ക് ലഭിക്കുമെന്ന് ഗവര്‍ണര്‍ കരുതുന്നു. കെടിയു വിസി നിയമനത്തില്‍ സുപ്രീംകോടതി ഉത്തരവ് ആ സര്‍വ്വകലാശാലയ്‌ക്ക് മാത്രമേ ബാധകമാവുകയുളളൂ എന്നായിരുന്നു സംസ്ഥാനസര്‍ക്കാര്‍ വാദിച്ചിരുന്നത്. എന്നാല്‍ ഈ വിധി എല്ലാ സര്‍വ്വകലാശാലകള്‍ക്കും ബാധാകമാവുമെന്ന ഗവര്‍ണറുടെ വാദം ശരിവെയ്‌ക്കുന്നതായിരുന്നു കുഫോസിലെ വിസിയെ മാറ്റിക്കൊണ്ടുള്ള ഹൈക്കോടതി വിധി. അതിനാല്‍ മറ്റ് സര്‍വ്വകലാശാലകളിലും വിസി നിയമനവുമായി മുന്നോട്ട് പോകാനാണ് ഗവര്‍ണറുടെ നീക്കം.
കുഫോസ് വിസി ഡോ.റിജി ജോണിനെ വിസി സ്ഥാനത്ത് നിന്നും നീക്കിക്കൊണ്ട് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. വിസി നിയമനം ചട്ടങ്ങള്‍ പാലിക്കാതെ നടത്തിയതിനാല്‍ യുജിസി നിയന്ത്രണങ്ങള്‍ പാലിച്ച് പുതിയ വിസിയെ നിയമിക്കാന്‍ കേരളാ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.
എപിജെ അബ്ദുള്‍ കലാം ടെക്നിക്കല്‍ യൂണിവേഴ്സിറ്റി (കെടിയു) വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നും രാജശ്രീ എം.എസിനെ നീക്കിക്കൊണ്ട് നേരത്തെ സുപ്രീംകോടതിയുടെ വിധി പുറപ്പെടുവിച്ചിരുന്നു. യുജിസി ചട്ടങ്ങള്‍ പാലിച്ചുകൊണ്ടല്ല ഈ നിയമനമെന്നായിരുന്നു സുപ്രീംകോടതി കണ്ടെത്തിയത്. ഗവര്‍ണറുടെ നിലപാടുകള്‍ ശരിയെന്ന് തെളിയിക്കുന്നതായിരുന്നു ഈ രണ്ട് കോടതി വിധികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: