തിരുവനന്തപുരം: പതിനഞ്ചാം കേരള നിമയസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 5 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ബിൽ കൊണ്ടുവരുന്നതിനായാണ് സഭ ചേരുന്നത്. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ നേരത്തെ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഇത് ഗവർണറുടെ പരിഗണനയിലിരിക്കെയാണ് ബിൽ കൊണ്ടുവരുന്നതിനുള്ള നീക്കം.
അടുത്ത മാസം അഞ്ച് മുതൽ പതിനഞ്ച് വരെ പത്ത് ദിവസത്തേക്കാണ് നിയമസഭാ സമ്മേളനം ചേരുന്നത്. ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി അത് വീണ്ടും ഗവർണറുടെ അടുത്തേക്ക് എത്തുമ്പോൾ പിന്നീട് എന്ത് വേണമെന്നുള്ളത് സംബന്ധിച്ച് അപ്പോൾ ആലോചിക്കാം എന്നുള്ളതാണ് മന്ത്രിസഭാ യോഗം എടുത്തിരിക്കുന്ന തീരുമാനം.
ഹൈക്കോടതി ജഡ്ജിമാരുടെ ഔദ്യോഗിക ആവശ്യത്തിനായി നാല് പുതിയ ഇന്നോവാ ക്രിസ്റ്റ കാറുകള്‍ വാങ്ങുന്നതിനും അനുമതി നൽകി. വ്യവസ്ഥകള്‍ക്കു വിധേയമായാണ് വാഹനങ്ങൾ വാങ്ങുക. സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ വൈസ് ചെയര്‍പേഴ്സണന്റെ സാമ്പത്തിക ഉപദേഷ്ടാവ് തസ്തിക കോ-ടെര്‍മിനസ് വ്യവസ്ഥയില്‍ സൃഷ്ടിക്കും. കേന്ദ്ര സര്‍ക്കാരില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടറായ എം.ടി സിന്ധുവിനെ മൂന്നു വര്‍ഷത്തേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: