ന്യൂദല്‍ഹി: കശ്മീരിന്റെ കാര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്രു ചെയ്ത ഏറ്റവും പ്രധാന തെറ്റ് 1947 ആഗസ്ത് 15ന് മുന്‍പ് കശ്മീരിനെ ഇന്ത്യയുമായി ലയിപ്പിക്കണം എന്ന അവിടം ഭരിച്ചിരുന്ന ഹരിസിംഗ് മഹാരാജാവിന്റെ അപേക്ഷ തള്ളിക്കളഞ്ഞുവെന്നതാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു.
ഒരു പിടി അബദ്ധങ്ങള്‍ ചെയ്തിട്ടും ജീവിതകാലം മുഴുവന്‍ നെഹ്രുവിന് സമര്‍പ്പിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസും അതിനെ ഭരിയ്‌ക്കുന്ന കുടുംബവും നെഹ്രുവിനെ ഒന്നാമതും ഇന്ത്യാരാജ്യത്തെ രണ്ടാമതും നിര്‍ത്തുന്നവരാണ്.
പാകിസ്ഥാന്‍ 1947 ഒക്ടോബര്‍ 20ന് കശ്മീര്‍ ആക്രമിച്ചു. ഒരു ദിവസത്തിന് ശേഷം, 1947 ഒക്ടോബര്‍ 21ന് നെഹ്രു കശ്മീര്‍ പ്രധാനമന്ത്രി എം.സി. മഹാജന് എഴുതുന്നതിങ്ങിനെയാണ്.- കശ്മീരിനെ ഈ ഘട്ടത്തില്‍ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കുന്ന പ്രഖ്യാപനം ഇപ്പോള്‍ അഭികാമ്യമല്ല എന്നാണ്. അതിനര്‍ത്ഥം നെഹ്രുവിന് കശ്മീരിന്റെ കാര്യത്തില്‍ ഒരു രഹസ്യ അജണ്ട ഉണ്ടായിരുന്നു എന്നാണ്. – കിരണ്‍ റിജിജു പറയുന്നു.
1947 നവമ്പര്‍ 25ന് നെഹ്രു പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗം കേള്‍ക്കുക- മുകളില്‍ നിന്നും കശ്മീരിനെ ഇന്ത്യയുമായി ചേര്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പകരം അവിടുത്തെ ജനങ്ങളുടെ സമ്മതത്തിനനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. തിടുക്കപ്പെട്ടുള്ള ഒരു തീരുമാനം ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. അപ്പോഴേക്കും കശ്മീര്‍ ഒരു അന്താരാഷ്‌ട്ര പ്രശ്നമായി രൂപപ്പെടുകയായിരുന്നു. – കേന്ദ്ര മന്ത്രി പറഞ്ഞു.
ഈ രണ്ട് ഉദാഹരണങ്ങളില്‍ നിന്നും ആരാണ് കശ്മീരിനെ ഇന്ത്യയുമായി ചേര്‍ക്കുന്നതിനെ വൈകിച്ചതെന്ന് മനസ്സിലാക്കാവുന്നതേയൂള്ളൂ. തന്റെ വ്യക്തിപരമായ അജണ്ട നടപ്പാക്കുന്നതുവരെ ഈ തീരുമാനം നീണ്ടുപോയി.
ആചാര്യ കൃപലാനി 1947 മെയ് മാസത്തില്‍ കശ്മീര്‍ സന്ദര്‍ശിച്ചു. അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ട് 1947 മെയ് 20ന് ദി ട്രിബ്യൂണ്‍ പ്രസിദ്ധീകരിച്ചു: “കശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കാന്‍ ഹരിസിങ് വളരെ തല്‍പരനാണ്. ഹരിസിംഗിനോട് കശ്മീര്‍ വിടുക എന്ന മുദ്രാവാക്യം നാഷണല്‍ കോണ്‍ഫറന്‍സ് ഉയര്‍ത്തുന്നത് ശരിയല്ല. ഹരിസിംഗ് മഹാരാജാവ് പുറത്ത് നിന്നുള്ള ഒരാളല്ല. കശ്മീര്‍ വിടുക എന്ന ആഹ്വാനം ഉപേക്ഷിക്കാന്‍ ഹരിസിംഗ് മഹാരാജാവ് നാഷണല്‍ കോണ്‍ഫറന്‍സിനോട് അപേക്ഷിച്ചിരുന്നു”. – കിരണ്‍ റിജിജു പറഞ്ഞു.
1946ല്‍ ഷേഖ് അബ്ദുള്ള ഉയര്‍ത്തിക്കൊണ്ടുവന്ന മുദ്രാവാക്യമാണ് ക്വിറ്റ് കശ്മീര്‍ എന്നതാണ്. ഈ സമരത്തിനെ നെഹ്രു പിന്തുണച്ചു. ഡോഗ്ര രാജാവായ ഹരിസിംഗ് മഹാരാജാവ് കശ്മീരിന് പുറത്തുള്ള ആളല്ല. മറ്റാരേയും പോലെ കശ്മീരില്‍ ഏല്ലാ അവകാശവുമുള്ള വ്യക്തിയാണ്. ബ്രിട്ടീഷുകാര്‍ക്ക് എതിരായി ഇന്ത്യ വിടുക എന്ന മുദ്രാവാക്യം മുഴക്കുമ്പോള്‍ തന്നെ കശ്മീരിലെ ഹിന്ദു ഭരണാധികാരിയായ ഹരിസിംഗിനോട് കശ്മീര്‍ വിടുക എന്നത് ശരിയല്ലെന്ന് മറ്റെല്ലാ കോണ്‍ഗ്രസ് നേതാക്കളും മനസ്സിലാക്കി എന്നര്‍ത്ഥം. എന്നാല്‍ ഷേഖ് അബ്ദുള്ളയ്‌ക്ക് അടിയറവ് പറയുന്ന രീതിയായിരുന്നു നെഹ്രുവിന്‍റേത്. അദ്ദേഹത്തെ പിന്തുണച്ച് കശ്മീരില്‍ നെഹ്രു ഇറങ്ങുകയും ചെയ്തു. ഇതേ തുടര്‍ന്നുളള സംഭവ പരമ്പരകളാണ് പല ദശകങ്ങളായുള്ള ദുരന്തപ്രത്യാഘാതങ്ങള്‍ക്ക് കാരണമായത്. 1931ലെ ലണ്ടനിലെ റൗണ്ട് ടേബിള്‍ സമ്മേളനത്തില്‍ ഹരിസിംഗ് മഹാരാജാവ് സംശയത്തിനിടനല്‍കാത്ത വിധം പ്രസംഗിച്ചത് ഇതാണ് ഞാന്‍ ആദ്യം ഒരു ഇന്ത്യനാണ്. അതിന് ശേഷമാണ് മഹാരാജാവ് ആകുന്നത്. – കിരണ്‍ റിജിജു ചൂണ്ടിക്കാട്ടുന്നു.
1947 സെപ്തംബറില്‍ കശ്മീര്‍ പ്രധാനമന്ത്രി മഹാജന്‍ നെഹ്രുവിനെ കണ്ടിരുന്നു. ഇതേക്കുറിച്ച് തന്റെ ആത്മകഥയില്‍ മഹാജന്‍ എഴുതുന്നു: “ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനെ കണ്ടിരുന്നു. ഹരിസിംഗ് മഹാരാജാവ് കശ്മീരിനെ ഇന്ത്യയുമായി ചേര്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിനാവശ്യമായ ഭരണപരിഷ്കാരങ്ങള്‍ വരുത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നെഹ്രുവിന് അതിന് സമ്മതമായിരുന്നില്ല. പകരം കശ്മീരിനകത്ത് ഒരു ആഭ്യന്തര ഭരണപരിഷ്കാരമാണ് നെഹ്രു ആഗ്രഹിച്ചത്”.
കശ്മീര്‍ വിടുക എന്ന മുദ്രാവാക്യം മുഴക്കിയ ഷേഖ് അബ്ദുള്ളയെ ഹരിസിംഗ് മഹാരാജാവ് തടവുകാരനാക്കി. ഉടനെ അബ്ദുള്ളയെ കാണാന്‍ പുറപ്പെട്ട നെഹ്രുവിനെ അതിര്‍ത്തിയില്‍ തടഞ്ഞു. ഇതേക്കുറിച്ചുള്ള നെഹ്രുവിന്റെ പ്രതികരണമെന്തായിരുന്നു എന്ന് നെഹ്രുവിന്റെ ശിഷ്യന്‍ തന്നെ കുറിച്ചത് ഇങ്ങിനെ ഉച്ഛത്തില്‍ ഷൂസ് കൊണ്ട് നിലത്ത് ആഞ്ഞ് ചവിട്ടി അദ്ദേഹം കശ്മീര്‍ മഹാരാജാവിനോട് പറഞ്ഞത് ഇതില്‍ നിങ്ങള്‍ ദുഖിക്കും െൻ്നാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനോട് കാണിച്ച നന്ദികേടിന് മാപ്പ് പറയേണ്ടി വരുമെന്നും പറഞ്ഞു. – കിരണ്‍ റിജിജു വിശദീകരിക്കുന്നു.
ആചാര്യകൃപലാനി പറഞ്ഞത് കശ്മീരിനെ ഉടനെ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കുക എന്നാണ് 1947 മെയ് മാസത്തില്‍ പറഞ്ഞത്. എന്നാല്‍ നെഹ്രു ഇത് ചെവിക്കൊണ്ടില്ല. മാത്രമല്ല, 1947 സെപ്തംബറില്‍ നെഹ്രു തന്നെ സര്‍ദാര്‍ പട്ടേലിന് നല്‍കിയ നിര്‍ദേശം ഇതായിരുന്നു: “ഉടനെ ഷേഖ് അബ്ദുള്ളയെയും നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകരേയും ജയില്‍ മോചിതരാക്കുക. അവരെ വിശ്വാസത്തിലെടുക്കുക എന്നാണ്.” – കിരണ്‍ റിജിജു പറയുന്നു.
കശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ നെഹ്രു വരുത്തിയ കാലതാമസമാണ് ഇന്ന് കശ്മീരിനെ അന്താരാഷ്‌ട്ര പ്രശ്നവും ഇന്ത്യ-പാക് പ്രശ്നവും ഒക്കെ ആക്കി മാറ്റിയത്. കശ്മീരിലെ ഹിന്ദു മഹാരാജാവായ ഹരിസിംഗിനെതിരായ ക്വിറ്റ് കശ്മീര്‍ മുദ്രാവാക്യത്തെ പിന്തുണയ്‌ക്കുകയും ഇന്ത്യയുമായി കശ്മീരിനെ കൂട്ടിച്ചേര്‍ക്കാന്‍ കൊതിച്ച മഹാരാജാ ഹരിസിംഗിനെ തഴഞ്ഞ് വിഘടനവാദം ഉയര്‍ത്തിയ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഷേഖ് അബ്ദുള്ളയെ പിന്തുണയ്‌ക്കുകയും ചെയ്ത നെഹ്രുവാണ് കശ്മീരിനെ ഇന്ത്യയുടെ മാത്രം അല്ലാതാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: