തിരുവനന്തപുരം: തപസ്യ കലാസാഹിത്യവേദിയുടെ അക്കിത്തം പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് . ഒരുലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് ഡിസംബര്‍ 18 ന് സംഘടിപ്പിക്കുന്ന അക്കിത്തം അനുസ്മരണ പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും.
പി.നാരായണക്കുറുപ്പ്, ആഷാ മേനോന്‍, കല്ലറ അജയന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. കവി ഗാനരചയിതാവ്, തിരക്കഥാ കൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും, മലയാള സാഹിത്യത്തെ സമ്പന്നമാക്കുകയും, ഭാരതീയ സംസ്‌കാരത്തിന്റെ തനിമ ആവിഷ്‌കരിക്കുകയും ചെയ്ത പ്രതിഭാശാലിയായ ശ്രീകുമാരന്‍ തമ്പി, മഹാകവി അക്കിത്തവുമായി ആത്മബന്ധം പുലര്‍ത്തിയ ആളുമാണെന്ന് ജൂറി വിലയിരുത്തി. എം.ടി. വാസുദേവന്‍ നായര്‍ക്കാണ് പ്രഥമ അക്കിത്തം പുരസ്‌കാരം ലഭിച്ചത്.
തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി ജി ഹരിദാസ് സംസ്ഥാന ഉപാധ്യക്ഷന്‍ കല്ലറ അജയന്‍ സംസ്ഥാന സെക്രട്ടറി ജി എം മഹേഷ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ ബിപിന്‍ ചന്ദ്രന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ വി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: