ന്യൂദല്‍ഹി: 35 കഷണങ്ങളാക്കി മുറിച്ച് കാമുകന് അഫ്താബ് ക്രൂരമായി കൊലപ്പെടുത്തിയ ശ്രദ്ധ ലവ് ജിഹാദിന്റെ ഇരയായിരുന്നോ എന്ന് സംശയിക്കുന്നതായി അച്ഛന്. വിവാഹം കഴിക്കാതെ മകളെ ജീവിതപങ്കാളിപോലെ കൊണ്ടുനടന്ന അതിക്രൂരനായ കൊലയാളി അഫ് താബിന് വധശിക്ഷ തന്നെ നല്‍കണമെന്നും ശ്രദ്ധയുടെ അച്ഛന് ആവശ്യപ്പെട്ടു.
“ഈ കൊലപാതകത്തില്‍ ലവ് ജിഹാദും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു. അഫ്താബിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നു. ഞാന്‍ ദല്‍ഹി പൊലീസിനെ വിശ്വസിക്കുന്നു. അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നത്. ശ്രദ്ധ അവരുടെ അമ്മാവനുമായി നല്ല അടുപ്പത്തിലായിരുന്നു. ഞാനുമായി അധികം സംസാരിക്കാറില്ലായിരുന്നു. ഞാന്‍ അഫ്താബുമായി ഒരിയ്ക്കലും സമ്പര്‍ക്കമുണ്ടായിട്ടില്ല. മുംബൈയിലെ വാസൈയില്‍ ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. “- അച്ഛന് വികാസ് വാക്കര്‍ പറഞ്ഞു.
ശ്രദ്ധയുടെ കൊലപാതകത്തിന് പിന്നില്‍ ലവ് ജിഹാദ് ഉണ്ടെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായി ഗിരിരാജ് സിങ്ങ് പറഞ്ഞു. ലവ് ജിഹാദിന്റെ സാധ്യതയെക്കുറിച്ച് അന്വേഷണവിധേയമാക്കാന്‍ ബിജെപി എംഎല്‍എ രാം കാദം ആവശ്യപ്പെട്ടു.
തെളിവെടുപ്പിന്റെ ഭാഗമായി അഫ്താബുമായി ദല്‍ഹി പൊലീസ് ചൊവ്വാഴ്ച കുറ്റം ചെയ്ത സ്ഥലത്തെത്തി. മെഹ്റൊളി പൊലീസ് സ്റ്റേഷനിലാണ് അഫ്താബ് ചോദ്യം ചെയ്യുന്നത്. ദല്‍ഹിയില്‍ ഒരു കാള്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന അഫ് താബ് ഒരു ഫുഡ് ബ്ലോഗര്‍ ആയിരുന്നു. ശ്രദ്ധയെ കൊന്നുതള്ളുക എന്ന ലക്ഷ്യത്തോടെയായിരുന്നോ അഫ് താബ് ദല്‍ഹിയിലെ ഛതര്പൂറില് ഫ്ലാറ്റ് വാടകയ്ക്കെടുത്തത് എന്ന് പരിശോധിക്കുന്നുണ്ട്.
ശ്രദ്ധയുടെ അച്ഛന് ആദ്യം മഹാരാഷ്ട്രയിലെ മണിക്പൂരിലാണ് ശ്രദ്ധ അപ്രത്യക്ഷയായെന്ന വിവരം കാണിച്ച് ആദ്യം പരാതി നല്‍കിയത്. പിന്നീട് മുംബൈ പൊലീസാണ് അന്വേഷണത്തിനൊടുവില്‍ കേസ് ദല്‍ഹി പൊലീസിന് കൈമാറിയത്.
ശ്രദ്ധ കൊല ചെയ്ത ശേഷം വീണ്ടും അഫ് താബ് ഡേറ്റിംഗ് ആപില്‍ പുതുതായി സ്ത്രീ സുഹൃത്തുക്കളെ തേടി ഡേറ്റിംഗ് തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ശ്രദ്ധയെ 2019ലാണ് ഇതേ ഡേറ്റിംഗ് ആപില്‍ സുഹൃത്തായി കണ്ടെത്തിയത്. ഇതിന് മുന്‍പും അഫ്താബ് ഡേറ്റിംഗ് ആപില്‍ മറ്റു പെണ്‍കുട്ടികളുമായും ഡേറ്റ് ചെയ്തിട്ടുണ്ട്.
കോടതി അഞ്ച് ദിവസത്തേക്ക് അഫ് താബിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: