നോയിഡ: സ്വത്വത്തിന്റെയും ദേശീയതയുടെയും അടിസ്ഥാനത്തിലാണ് ഭാവിഭാരതം മുന്നേറുകയെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. ഏത് രാജ്യത്തിന്റെയും ഉയര്‍ച്ച അതിന്റെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സ്വത്വത്തിന്റെയും അടിസ്ഥാനത്തിലാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഭാവിഭാരതത്തിന്റെ പ്രേരണ എന്ന സെമിനാറില്‍ സമാപനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു ഇസത്തിന്റെ അടിസ്ഥാനത്തില്‍ സാര്‍വത്രിക വികസനം കൈവരിക്കാനാവില്ലെന്ന് കമ്മ്യൂണിസത്തിന്റെയും മുതലാളിത്തത്തിന്റെയും പരാജയം ലോകത്തിന് കാണിച്ചുകൊടുത്തുവെന്ന് മുഖ്യാതിഥിയായ ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്മാന് കുന്‍വര്‍ മാനവേന്ദ്ര സിങ് പറഞ്ഞു. ജനാധിപത്യ സംരക്ഷണത്തിനും ആഭ്യന്തര സുരക്ഷയ്ക്കും മാധ്യമങ്ങള്‍ക്ക് സുപ്രധാന ഉത്തരവാദിത്തമുണ്ട്. ഡിജിറ്റല്‍ വിപ്ലവം ഒരു പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് വഴിയൊരുക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നത്തെ കാലഘട്ടം വിവരയുദ്ധത്തിന്റെതാണെന്ന് തുടര്‍ന്ന് സംസാരിച്ച സുദര്ശന് ടിവി ചീഫ് എഡിറ്റര്‍ സുരേഷ് ചവാന് പറഞ്ഞു. വരുന്ന കാലഘട്ടം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ള പോരാട്ടത്തിന്റേതാകും. ഈ കാലഘട്ടത്തില്‍ ദേശീയവാദികള്‍ കൂടുതല്‍ സജീവമാകണമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ ചിത്ര സാധന സെക്രട്ടറി അതുല്‍ ഗാംഗ്വാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: