ന്യൂദല്‍ഹി: മുന്‍ പാകിസ്ഥാന് ഫാസ്റ്റ് ബൗളര്‍ ഷൊഹൈബ് അഖ്തര്‍ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാന് തോറ്റതില്‍ വന്‍ നിരാശയാണ് പ്രകടിപ്പിച്ചത്. എന്നാല്‍ ഇതിനെ ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ നല്കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലായി. “സോറി ബ്രദര്‍, ഇതിനെയാണ് കര്‍മ്മം എന്ന് വിളിക്കുന്നത്” – ഇതായിരുന്നു ഷമിയുടെ പ്രതികരണം. അതിനെ ഇന്ത്യക്കാര്‍ വന്‍തോതിലാണ് ഏറ്റെടുത്തത്.
കാരണം ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടപ്പോള്‍ പാകിസ്ഥാന് പ്രധാനമന്ത്രിയും പാക് താരങ്ങളും ഇന്ത്യയ്ക്കെതിരെ ക്രൂരമായ പരിഹാസ ശരങ്ങള്‍ ചൊരിഞ്ഞിരുന്നു. ഈ കര്‍മ്മത്തിന്റെ ഫലം തന്നെയാണ് ഫൈനലിലെ തോല്‍വി വഴി പാകിസ്ഥാന് തിരിച്ചു കിട്ടിയത് എന്നായിരുന്നു ഷമിയുടെ ട്വീറ്റ്.
പാകിസ്ഥാന് പ്രധാനമന്ത്രി ഷബാസ് ഷരീഫ് ഇന്ത്യയുടെ തോല്‍വിയെ പരിഹസിച്ച് ചെയ്ത ട്വീറ്റിന് ഇര്ഫാന് പത്താന് നല്കിയ മറുപടിയും ഹിറ്റായി. “ഇതാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം. ഇന്ത്യ അവരുടെ സന്തോഷത്തില്‍ തൃപ്തയാണ്. എന്നാല്‍ പാകിസ്ഥാന് മറ്റുള്ളവരുടെ വേദയില്‍ സ്നന്തോഷം കണ്ടെത്തുന്നവരാണ്.”- ഇര്ഫാന് പത്താന്റെ ട്വീറ്റിന് വലിയ കയ്യടിയായിരുന്നു. പാക് പ്രധാനമന്ത്രി ഷരീഫ് സ്വന്തം രാജ്യത്തിന്റെ പുരോഗതിയിലാണ് ശ്രദ്ധ ചെലുത്തേണ്ടത് എന്നും ഇര്ഫാന് പത്താന് ട്വീറ്റില്‍ ഉപദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: