Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമപ്രവര്‍ത്തകന്‍ ജി എസ് ഗോപീകൃഷ്ണന്‍ അന്തരിച്ചു

അമൃത ടി വി മുന്‍ റീജിയണല്‍ ഹെഡ് ആയിരുന്ന ജി എസ് ഗോപീകൃഷ്ണന്‍(48, ഏണിക്കര, പ്ലാപ്പള്ളി ലൈന്‍ ഇടി ആര്‍ എ-46, വസന്തഗീതം) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2022, 08:26 pm IST
in Kerala

തിരുവനന്തപുരം:  അമൃത ടി വി മുന്‍ റീജിയണല്‍ ഹെഡ് ആയിരുന്ന ജി എസ് ഗോപീകൃഷ്ണന്‍(48, ഏണിക്കര, പ്ലാപ്പള്ളി ലൈന്‍ ഇടി ആര്‍ എ-46, വസന്തഗീതം) അന്തരിച്ചു.   രോഗബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. എ സി വി, കൗമുദി ടിവി എന്നീ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്റെ മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു. മാധ്യമമേഖലയ്‌ക്ക് പുറത്ത് കലാരംഗത്ത് വലിയ സൗഹൃദ ബന്ധങ്ങളുണ്ടായിരുന്ന ഗോപീകൃഷ്ണന്‍ ഗായക സംഘമായ എം ബി എസ് യൂത്ത് ക്വയറിലെ സജീവ സാന്നിധ്യമായിരുന്നു. പ്രശസ്ത കഥകളി നടനായ ചിറക്കര മാധവന്‍ കുട്ടി ആശാനെക്കുറിച്ച് മായാമുദ്രയെന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. ഗിരീഷ് കര്‍ണാട് രചിച്ച് അമിതാഭ് ബച്ചനും ജാക്കി ഷെറഫും മുഖ്യ വേഷങ്ങളില്‍ എത്തിയ അഗ്നിവര്‍ഷ എന്ന ബോളിവുഡ് ചിത്രത്തില്‍ എം ബി എസ് യൂത്ത് ക്വയറിലെ അംഗങ്ങള്‍ക്കൊപ്പം അഭിനേതാവായി. ഭാര്യ: നിഷ കെ നായര്‍(വാട്ടര്‍ അതോറിറ്റി പി ആര്‍ ഒ), മക്കള്‍:  ശിവനാരായണന്‍, പത്മനാഭന്‍. ഭൗതികശരീരം നാളെ ഉച്ചയ്‌ക്ക് 12.45 ന് പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.

മുഖ്യമന്ത്രി അനുശോചിച്ചു

ഗോപീകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

ഏറെ ദുഃഖകരമെന്ന് പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അനുശോചനം അറിയിച്ചു. ദീര്‍ഘകാലം അമൃത ടിവിയിലും പിന്നീട് കൗമുദി ടിവിയിലും പ്രവര്‍ത്തിച്ചിരുന്ന ഗോപീകൃഷ്ണന്‍ മാധ്യമ മേഖലയ്‌ക്കു പുറത്തേക്കു സൗഹൃദം വളര്‍ത്തിയ വ്യക്തിത്വമായിരുന്നു. കേരളത്തിലെ സംഗീത മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിച്ച എംബിഎസ് യൂത്ത് ക്വയറില്‍ നെടുനായകത്വം വഹിച്ചു. അവസാന നിമിഷം വരെയും സംഗീതമായിരുന്നു ഗോപിയുടെ മനസ് നിറയെ. മാധ്യമ പ്രവര്‍ത്തകനും മികച്ചൊരു ഗായകനും സംഗീത ആസ്വാദകനുമായ ഗോപീകൃഷ്ണന്റെ വിയോഗം ഏറെ ദുഃഖകരമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും സതീശന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കഠിനാധ്വാനിയെന്ന് ചെന്നിത്തല

ഗോപീകൃഷ്ണന്റെ ആകസ്മിക വേര്‍പാടില്‍ രമേശ് ചെന്നിത്തലയും അനുശോചനം അറിയിച്ചു.

തന്റെ ജോലിയോട് അങ്ങേയറ്റം ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന കഠിനാധ്വാനിയായ ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു ഗോപീകൃഷ്ണനെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു

കെ.സുരേന്ദ്രന്‍  അനുശോചിച്ചു

മാദ്ധ്യമ പ്രവര്‍ത്തകന്‍ ജി.എസ് ഗോപീകൃഷ്ണന്റെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അനുശോചിച്ചു. ദീര്‍ഘകാലം അമൃത ടി.വിയിലും പിന്നീട് കൗമുദി ടി.വിയിലും പ്രവര്‍ത്തിച്ചിരുന്ന ഗോപികൃഷ്ണന്‍ സാമൂഹിക പ്രതിബദ്ധതയുള്ള മാദ്ധ്യമ പ്രവര്‍ത്തകനായിരുന്നു.  

മാദ്ധ്യമമേഖലയെ പോലെ സംഗീതത്തെയും സ്‌നേഹിച്ച ഒരു കലാആസ്വാദകനായിരുന്നു അദ്ദേഹം. ഗോപീകൃഷ്ണന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ  കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രി റോഷി അഗസ്റ്റിന്‍

മാദ്ധ്യമ പ്രവര്‍ത്തകന്‍ ജി.എസ് ഗോപീകൃഷ്ണന്റെ ആകസ്മിക വിയോഗം ഞെട്ടലോടെ ആണ് കേട്ടത്. എസിവിയിലും അമൃത ടി.വിയിലും കൗമുദി ടി.വിയിലും പ്രവര്‍ത്തിച്ചിരുന്ന ഗോപികൃഷ്ണന്‍ ഏറെ സുപരിചിതന്‍ ആണ്. സമൂഹത്തോട് പ്രതിബദ്ധത ഉള്ള മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്ന അദ്ദേഹം സംഗീതത്തെയും അത്രമേല്‍ സ്‌നേഹിച്ചിരുന്ന വ്യക്തിത്വം ആയിരുന്നു. ആകര്‍ഷകമായ വ്യക്തിത്വമുള്ള അദ്ദേഹം ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. ഗോപീകൃഷ്ണന്റെ ഭാര്യ വാട്ടര്‍ അതോറിറ്റി PRO ആയ നിഷയെയും അടുത്ത് അറിയാം. ഈ വിഷമ ഘട്ടം താണ്ടാന്‍ നിഷക്കും മക്കള്‍ക്കും കുടുംബത്തിനും കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. ഗോപീകൃഷ്ണന്റെ വിയോഗത്തില്‍ പ്രിയപ്പെട്ടവരുടെ വേദനയില്‍ ഞാനും പങ്കു ചേരുന്നു. പ്രാര്‍ത്ഥനകള്‍ …

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി  

മാധ്യമ  രംഗത്തിനൊപ്പം  കലാരംഗത്തും തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.വലിയ സൗഹൃദബന്ധത്തിനു ഉടമയായിരുന്നു ഗോപീകൃഷ്ണന്‍.അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

എ ഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി  

സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തകനായിരുന്ന  ഗോപീകൃഷ്ണന്റെ വേര്‍പാട് മാധ്യമ മേഖലയ്‌ക്ക് ഒരു വലിയ നഷ്ടമാണ്.നല്ലൊരു കലാഹൃദയത്തിന് ഉടമ കൂടിയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റ നിര്യാണത്തില്‍ വേദനിക്കുന്ന കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം  ഗോപീകൃഷ്ണന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

Tags: മാധ്യമ പ്രവര്‍ത്തകര്‍മാധ്യമപ്രവര്‍ത്തകര്‍മാധ്യമപ്രവര്‍ത്തകന്‍ ജി എസ് ഗോപീകൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

മന്ത്രി വീണാ ജോര്‍ജ്
Kerala

മാധ്യമ രംഗത്ത് നടക്കുന്നത് അനാരോഗ്യകരമായ മത്സരമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala

നോഫ്‌ളൈസോണായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍; വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; നടപടിയില്ല

India

ഇന്ത്യയില്‍ 432 ദിവസമായി എണ്ണവില കൂടിയില്ലെന്ന് റിഷി ഭാഗ്രി; എണ്ണയുല്‍പാദനമില്ലാത്ത രാജ്യങ്ങളില്‍ 40-70 ശതമാനം എണ്ണവില കൂടി; മോദിയെ നമിക്കുമോ?

പുതിയ വാര്‍ത്തകള്‍

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.