ന്യൂദല്‍ഹി: കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കേന്ദ്രഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുള്ളക്കുട്ടി. ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രഹജ്ജ് കമ്മിറ്റി യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഹജ്ജ് നയം രൂപീകരിക്കാനും കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഏറ്റവും കുറഞ്ഞ ചെലവില്‍ ഹാജിമാര്‍ക്ക് മികച്ചസേവനം നല്കാനാണ് കേന്ദ്രഹജ്ജ് കമ്മിറ്റി ലക്ഷ്യമിടുന്നത്. ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളില്‍ എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ശ്രമിക്കുന്നത്. കൂടുതല്‍ എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതോടെ കേരളത്തില്‍ കൊച്ചിക്കുപുറമെ കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലും എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ.പി. അബ്ദുള്ളക്കുട്ടി അറിയിച്ചു.
2022ല്‍ നടന്ന ഹജ്ജിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയും യോഗത്തില്‍ നടന്നു. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പ് സഹമന്ത്രി ജോണ്‍ ബിര്‍ലെ, വകുപ്പ് സെക്രട്ടറി എം.എസ്. ബാട്ടിയ, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: