അമരാവതി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 10,500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ക്കു തറക്കല്ലിടുകയും നാടിനു സമര്‍പ്പിക്കുകയും ചെയ്തു. വിശാഖപട്ടണം റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. 450 കോടി രൂപ ചെലവാണ് ഇതിനു പ്രതീക്ഷിക്കുന്നത്. പുനര്‍വികസിപ്പിക്കുന്ന സ്റ്റേഷന് പ്രതിദിനം 75,000 യാത്രക്കാര്‍ക്കു സേവനം നല്‍കുകയും ആധുനിക സൗകര്യങ്ങളേകി യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അദേഹം പറഞ്ഞു.
വിശാഖപട്ടണം മത്സ്യബന്ധനതുറമുഖത്തിന്റെ ആധുനികവല്‍ക്കരണത്തിന്റെയും നവീകരണത്തിന്റെയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. പദ്ധതിയുടെ ആകെച്ചെലവ് ഏകദേശം 150 കോടിരൂപയാണ്. ആധുനികവല്‍ക്കരണവും നവീകരണവും നടക്കുന്നത്തോടെ, തുറമുഖത്തിന്റെ നിര്‍വഹണശേഷി പ്രതിദിനം 150 ടണ്ണില്‍നിന്ന് 300 ടണ്‍ എന്ന നിലയില്‍ ഇരട്ടിക്കും. സുരക്ഷിതമായ എത്തിച്ചേരല്‍, നങ്കൂരമിടല്‍, മറ്റ് അത്യാധുനിക സൗകര്യങ്ങള്‍ എന്നിവ ജെട്ടിയില്‍ ചരക്കുനീക്കസമയവും പാഴ്ചെലവും കുറയ്ക്കുകയും മികച്ച വില ലഭിക്കുന്നതിനു സഹായിക്കും.
റായ്പുര്വിശാഖപട്ടണം സാമ്പത്തിക ഇടനാഴിയുടെ ആന്ധ്രാപ്രദേശ് ഭാഗത്തിന്റെ ആറുവരി ഗ്രീന്‍ഫീല്‍ഡിനും അദ്ദേഹം തറക്കല്ലിട്ടു. 3750 കോടിയിലധികം രൂപ ചെലവിലാണ് ഇതു നിര്‍മിക്കുന്നത്. ഛത്തീസ്ഗഢിലെയും ഒഡിഷയിലെയും വ്യാവസായിക നോഡുകള്‍ തമ്മില്‍ വിശാഖപട്ടണം തുറമുഖത്തേക്കും ചെന്നൈ കൊല്‍ക്കത്ത ദേശീയപാതയിലേക്കും സാമ്പത്തിക ഇടനാഴി അതിവേഗം ബന്ധിപ്പിക്കും. ആന്ധ്രാപ്രദേശിലെയും ഒഡിഷയിലെയും ഗോത്രവര്ഗപിന്നാക്ക മേഖലകളിലേക്കുള്ള സമ്പര്‍ക്കസംവിധാനവും ഇതു മെച്ചപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
വിശാഖപട്ടണത്തെ കോണ്‍വെന്റ് ജങ്ഷന്‍മുതല്‍ ഷീല നഗര്‍ ജങ്ഷന്‍വരെയുള്ള സമര്‍പ്പിത തുറമുഖ റോഡിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. വിശാഖപട്ടണം നഗരത്തിലെ പ്രാദേശികതുറമുഖ ചരക്കുഗതാഗതത്തെ വേര്‍തിരിച്ച് ഇതു ഗതാഗതക്കുരുക്കു കുറയ്ക്കും. ശ്രീകാകുളംഗജപതി ഇടനാഴിയുടെ ഭാഗമായി 200 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിച്ച എന്‍എച്ച്326എയുടെ നരസന്നപേട്ടമുതല്‍ പത്തപട്ടണംവരെയുള്ള ഭാഗം അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പദ്ധതി ഈ മേഖലയില്‍ മികച്ച സമ്പര്‍ക്കസൗകര്യം പ്രദാനകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആന്ധ്രാപ്രദേശിലെ ഒഎന്‍ജിസിയുടെ 2900 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ച യുഫീല്ഡ് ഓണ്‍ഷോര്‍ ഡീപ് വാട്ടര്‍ ബ്ലോക്ക് പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പ്രതിദിനം ഏകദേശം 3 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ (എംഎംഎസ്സിഎംഡി) വാതക ഉല്‍പ്പാദനസാധ്യതയുള്ള പദ്ധതിയുടെ ഏറ്റവും ആഴത്തിലുള്ള വാതക കണ്ടെത്തലാണിത്. 6.65 എംഎംഎസ്സിഎംഡി ശേഷിയുള്ള ഗെയിലിന്റെ ശ്രീകാകുളം അംഗുല്‍ പ്രകൃതിവാതക പൈപ്പ്ലൈന് പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.
2650 കോടി രൂപ ചെലവിലാണ് 745 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പൈപ്പ്ലൈന് നിര്‍മിക്കുന്നത്. പ്രകൃതിവാതകഗ്രിഡിന്റെ (എന്‍ജിജി) ഭാഗമായതിനാല്‍, ആന്ധ്രാപ്രദേശിലെയും ഒഡിഷയിലെയും വിവിധ ജില്ലകളിലെ ഗാര്‍ഹിക കുടുംബങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും വാണിജ്യയൂണിറ്റുകള്‍ക്കും ഓട്ടോമൊബൈല്‍ മേഖലകള്‍ക്കും പ്രകൃതിവാതകം വിതരണം ചെയ്യുന്നതിനുള്ള സുപ്രധാന അടിസ്ഥാനസൗകര്യങ്ങള്‍ പൈപ്പ്ലൈന് സൃഷ്ടിക്കും. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിജയനഗരം ജില്ലകളിലെ സിറ്റി ഗ്യാസ് വിതരണശൃംഖലയിലേക്കുള്ള പ്രകൃതിവാതകം ഈ പൈപ്പ്ലൈന് എത്തിക്കുമെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: