തൊടുപുഴ: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്. ശനിയാഴ്ച ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടാണ്. 14 വരെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ ശക്തമായ മഴലഭിക്കും.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപമെടുത്ത ന്യൂനമര്‍ദം കൂടുതല്‍ ശക്തമാകുന്നു. ഇതു ചുഴലിക്കാറ്റാകുമെന്ന നിഗമനമുണ്ടായിരുന്നെങ്കിലും സാധ്യതയില്ലെന്നാണ് പുതിയ വിലയിരുത്തല്‍. ന്യൂനമര്‍ദം കരയ്ക്കെത്തുന്നതോടെ തമിഴ്നാട്ടിലടക്കം കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: