രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹനങ്ങളുടെ ഉടമയും പത്മശ്രീ പുരസ്കാര ജേതാവുമായ വിജയ് സങ്കേശ്വരിന്റെ ജീവിതകഥ പറയുന്ന ‘വിജയാനന്ദ്’ എന്ന ചിത്രം ഡിസംബര്‍ ഒമ്പതിന് പുറത്തിറങ്ങും. ഋഷിക ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഹാല്‍ ആര്. ആണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ നാല് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്..
വിആര്‍എല്‍ ഫിലിംസിന്റെ നിര്‍മ്മാണ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ഒരു ബയോപിക് നിര്‍മ്മിക്കാനുള്ള അവകാശത്തിനായി നിരവധി ആളുകള്‍ ഞങ്ങളെ സമീപിച്ചിരുന്നു, എന്നാല്‍ ഋഷികയുടെയും നിഹാലിന്റെയും ആത്മാര്‍ത്ഥതയും, മികച്ച തിരക്കഥയും അത് ഞങ്ങളെ ഇതിലേക്ക് എത്തിച്ചത്. എന്റെ അച്ഛന്റെ ഇതുവരെയുള്ള യാത്രയോട് നീതി പുലര്‍ത്താന്‍ പറ്റിയ ആളുകളാണ് അവരെന്നും വിജയാനന്തിന്റെ മകനായ ആനന്ദ് പറഞ്ഞു.
സംഗീതസംവിധായകന് ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്, കീര്ത്തന് പൂജാരിയും ഹേമന്തും ചേര്‍ന്ന് ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഭരത് ബൊപ്പണ്ണ, അനന്ത് നാഗ്, രവി ചന്ദ്രന്, പ്രകാശ് ബെലവാടി, സിരി പ്രഹ്ലാദ്, വിനയ പ്രസാദ്, അര്‍ച്ചന കൊട്ടിഗെ, അനീഷ് കുരുവിള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: