Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കശ്മീര്‍ ഫയല്‍സിന് ശേഷം കോവിഡ് വാക്‌സിന്‍ പ്രമേയമാക്കി വിവേക് അഗ്നിഹോത്രി; ദ വാക്‌സിന്‍ വാര്‍ അടുത്ത വര്‍ഷം ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും

നമ്മുടെ രാജ്യത്തിന്റെ അടിത്തട്ടില്‍ നില്‍ക്കുന്ന പ്രേക്ഷകര്‍ക്കും നമ്മുടെ രാജ്യം എന്താണ് നേടിയതെന്ന് ലോകമെമ്പാടും ശ്രദ്ധിക്കുന്നതിനായി സിനിമ നിര്‍മ്മിക്കുമെന്ന് വിവേക് പറയുന്നു , അതിനാല്‍ ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി,ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, അസമീസ് തുടങ്ങി 11 ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2022, 02:07 pm IST
in Entertainment

മുംബൈ: പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയുടെ അടുത്ത ചിത്രം ‘ദ വാക്‌സിന്‍ വാര്‍’, 11 ഭാഷകളില്‍ അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സിലൂടെ 2023 ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യും. നിര്‍മ്മാതാവ് വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയുടെ അവസാന ചിത്രമായ ദ കശ്മീര്‍ ഫയല്‍സ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും വളരെയധികം പ്രശംസ നേടിയിരുന്നു.  ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹിന്ദി ചിത്രങ്ങളില്‍ ഒന്നായും ചിത്രം മാറിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ അഗ്‌നിഹോത്രിയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപന സൂചനകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ആരാധകരുടെ എല്ലാ കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട്,  ‘ദി വാക്‌സിന്‍ വാര്‍’  നിര്‍മ്മാതാവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.  ‘ദി വാക്‌സിന്‍ വാര്‍’ എന്ന സിനിമ രാജ്യത്ത് കോവിഡ്19നെ കുറിച്ചും വാക്‌സിനേഷന്‍ ഘട്ടത്തേക്കുറിച്ചും  സംസാരിക്കുന്ന ചിത്രം ആകുമെന്ന് ടൈറ്റിലിലൂടെയും പോസ്റ്ററിലൂടെയും വ്യക്തമാണ്.  പോസ്റ്ററില്‍ കോവിഡ് വാക്‌സിന്‍ അടങ്ങിയ ഒരു മൂടുപടം കാണാം, സന്ദേശം ഇങ്ങനെ: ‘നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത ഒരു യുദ്ധമാണ് നിങ്ങള്‍ നടത്തിയത്.  വിജയിക്കുകയും ചെയ്തു. ‘

നമ്മുടെ രാജ്യത്തിന്റെ അടിത്തട്ടില്‍ നില്‍ക്കുന്ന പ്രേക്ഷകര്‍ക്കും നമ്മുടെ രാജ്യം എന്താണ് നേടിയതെന്ന് ലോകമെമ്പാടും ശ്രദ്ധിക്കുന്നതിനായി സിനിമ നിര്‍മ്മിക്കുമെന്ന് വിവേക് പറയുന്നു , അതിനാല്‍ ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി,ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, അസമീസ് തുടങ്ങി 11 ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.  

ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാതാവ് പല്ലവി ജോഷി പങ്കുവെക്കുന്നു: ‘നമ്മുടെ മികച്ച ബയോ സയന്റിസ്റ്റുകളുടെ വിജയത്തെ ഈ ചിത്രം ആഘോഷിക്കുന്നു.  അവരുടെ ത്യാഗത്തിനും അര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനുമുള്ള നമ്മുടെ ആദരാഞ്ജലിയാണ് വാക്‌സിന്‍ യുദ്ധം.’  ‘ദി കശ്മീര്‍ ഫയല്‍സി’ന് ശേഷം വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയുടെ മറ്റൊരു സിനിമാ വിസ്മയത്തിന് സാക്ഷ്യം വഹിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് അത്യധികം ആവേശം നല്‍കുന്ന വാര്‍ത്തയാണ്.  നേരത്തെ വിവേക് അഗ്‌നിഹോത്രിയുമായി ദി കശ്മീര്‍ ഫയല്‍സിനു വേണ്ടി സഹകരിച്ച അഭിഷേക് അഗര്‍വാള്‍ തന്റെ അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ് ബാനറിലൂടെ രാജ്യത്തുടനീളം ‘ദി വാക്‌സിന്‍ വാര്‍’ റിലീസ് ചെയ്യും.

അഭിനേതാക്കളെ ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല.  വാക്‌സിന്‍ യുദ്ധത്തിനെതിരെ പോരാടാനും നമ്മുടെ ശാസ്ത്രജ്ഞര്‍ നടത്തിയ ശ്രമങ്ങള്‍ വലിയ സ്‌ക്രീനില്‍ കൊണ്ടുവരാനും ആരാണ് അനുയോജ്യമെന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍.

Tags: യുദ്ധംവാക്‌സിന്‍Vivek Ranjan Agnihotriദി കശ്മീര്‍ ഫയല്‍സ്'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

ചാവക്കാട് നടന്ന ചടങ്ങില്‍ കേണല്‍ എന്‍.എ. സുബ്രഹ്‌മണ്യനെ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു.
Thrissur

കാര്‍ഗില്‍ യുദ്ധത്തിലെ ധീരസൈനികര്‍ക്ക് ആദരം

Football

ലോകപെണ്‍പോരിന് നാളെ കിക്കോഫ്

India

മണിപ്പൂരില്‍ ഹിന്ദു-ക്രിസ്ത്യന്‍ ഏറ്റുമുട്ടലെന്നത് നുണ; തകര്‍ത്ത 100ല്‍ പരം പള്ളികള്‍ മെയ്തികളുടേത്; മെയ്തി ക്ഷേത്രങ്ങളും തകര്‍ത്തു: റോഹെന്‍ ഫിലെം

India

ഇന്ത്യയും ഫ്രാൻസും തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് മോദി; ഇസ്ലാമിക തീവ്രവാദത്തിന്റെ നിഴലിലുള്ള ഫ്രാന്‍സിന് മോദി ആവേശമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.