ആലപ്പുഴ : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതില്‍ ആലപ്പുഴ ജില്ലയിലെ സീറ്റ് കൈക്കലാക്കി ബിജെപി. കാര്‍ത്തികപ്പള്ളി പഞ്ചായത്തിലെ എട്ടാം വാര്‍ഡാണ് ബിജെപി പിടിച്ചെടുത്തത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്.
ആലപ്പുഴയിലെ അഞ്ച് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എട്ടാംവാര്‍ഡിലെ കൗണ്‍സിലര്‍ തുടര്‍ച്ചയായി യോഗങ്ങളില്‍ പങ്കെടുക്കാതായതോടെ ഇയാളെ അയോഗ്യനാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ബിജെപി 286, കോണ്‍ഗ്രസ് 209, സിപിഎം 164 എന്നിങ്ങനെയാണ് ഇവിടുത്തെ വോട്ട് നില.
സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ 13 സീറ്റുകളാണ് യുഡിഎഫ് നേടിയത്. 11 സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത് രണ്ട് സീറ്റുകള്‍ ബിജെപിയും മറ്റുള്ളവര്‍ ഒരു സീറ്റും നേടി. എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ യുഡിഎഫിനാണ് വിജയം.
ഇടുക്കി ശാന്തന്‍പാറ തൊട്ടിക്കാനം ഉപതെരഞ്ഞെടുപ്പില്‍ സിപിഎം അംഗം ഇ.കെ. ഷാബു 253 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫ് സിറ്റിങ് സീറ്റ് ആണിത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.ജെ. ഷൈന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടത്തിയത്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താന്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.
സിപിഎം സ്ഥാനാര്‍ത്ഥി പി.ബി. ദിനമണി 92 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസ് അംഗം രാജി വെച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. ഇടുക്കി കരുണാപുരം പഞ്ചായത്തിലെ കുഴികണ്ടം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ഡി. പ്രദീപ് കുമാര്‍ 65 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എല്‍ഡിഎഫ് സിറ്റിങ് സീറ്റാണ് ഇത്.
കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി റസീന പൂക്കോട് 272 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. 17 വര്‍ഷത്തിന് ശേഷമാണ് ഈ വാര്‍ഡ് യുഡിഎഫ് തിരികെ പിടിക്കുന്നത്.
തൃശൂര്‍ വടക്കാഞ്ചേരി നഗരസഭ മിണാലൂര്‍ സെന്റര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. സിപിഎം സിറ്റിങ് സീറ്റായിരുന്ന മിണാലൂര്‍ സെന്റര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.എം. ഉദയപാലന്‍ 110 വോട്ടിനാണ് വിജയിച്ചത്. തൃശൂരില്‍ ഒരു സീറ്റും ബിജെപി നേടിയിട്ടുണ്ട്. ഇത് കൂടാതെ കൊല്ലം പൂതക്കുളം പഞ്ചായത്ത് കോട്ടുവന്‍ കോണം പഞ്ചായത്തും ബിജെപിക്കാണ്. 123 വോട്ടിന് എസ്. ഗീതയാണ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: