മുംബൈ: ടെന്നീസ് താരം സാനിയ മിര്‍സയും ഷുഹൈബ് മാലിക്കം വിവാഹ മോചനം നടത്താന്‍ പോകുന്ന എന്ന വാര്‍ത്തകള്‍ക്കിടെ പുതിയ വെളിപ്പെടുത്തല്‍. ഇരുവരും കുറച്ചുകാലമായി വേര്‍പ്പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഇപ്പോള്‍ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നുമാണ് വെളിപ്പെടുത്തല്‍.
ഷുഹൈബ് മാലികിന്റെ മാനേജ്മെന്റ് ടീമില്‍ അംഗമായ വ്യക്തി പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സാനിയ മിര്‍സയും ഷുഹൈബ് മാലികും വിവാഹ മോചനം നടത്തി എന്ന് ഷുഹൈബ് മാലികുമായി ബന്ധമുള്ള വ്യക്തി ഇന്‍സൈഡ് സ്പോര്‍ട്സിനോട് പറഞ്ഞു. കുറച്ചുകാലമായി ഇവര്‍ വേര്‍പ്പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും ഇപ്പോള്‍ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നുമാണ് അദ്ദേഹം പറയുന്നത്. 2010 ഏപ്രിലിലാണ് സാനിയയും ഷുഹൈബും വിവാഹിതരായത്. വിവാഹ മോചനം നടന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഷുഹൈബിന്റെ മാനേജ്മെന്റ് ടീമിലെ വ്യക്തി വിശദീകരിച്ചു.
സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പുകള്‍ വിവാഹ മോചനത്തിലേക്ക് സൂചന നല്കുന്നതുമായിരുന്നു. ഷുഹൈബ് തന്നെ ചതിച്ചു എന്ന തോന്നലാണ് ബന്ധം വഷളാകന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. സാനിയ മിര്‍സയോ ഷുഹൈബ് മാലികോ വിവാഹ മോചനം സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. അതേസമയം, സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ സങ്കടം കലര്‍ത്തിയുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി പങ്കുവയ്ക്കുന്നത്. ഷുഹൈബ് മാലിക് ടെലിവിഷന്‍ ഷോയ്ക്കിടെ പറഞ്ഞ കാര്യങ്ങളാണ് ബന്ധത്തില്‍ വിള്ളലുണ്ടാകാന്‍ കാരണം എന്ന് ചില റിപ്പോര്‍ട്ട്. പാകിസ്താന് ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുന്ന ടെലിവിഷന്‍ ഷോയില്‍ ഷുഹൈബ് മാലികിനോട് സാനിയ മിര്‍സയെ കുറിച്ചുള്ള ചില ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതേ കുറിച്ചൊന്നും തനിക്ക് അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താങ്കളുടെ ഭാര്യയെ കുറിച്ചാണ് ചോദിക്കുന്നതെന്ന് അല്‍ഭുതം പ്രകടിപ്പിച്ച് വഖാര്‍ യൂനുസ് ഷോയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെ തകര്‍ന്ന ഹൃദയം എവിടെ പോകും, അല്ലാവുനെ കണ്ടെത്താന്‍ ശ്രമിക്കും… എന്ന സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷമാണ് സൂചിപ്പിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: