ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം സാംബാജി ഭിഡെ എന്ന 84കാരനെ വിവാദപുരുഷനാക്കിയത് ചില ലിബറല്‍ ജേണലിസ്റ്റുകളാണ്. പൊട്ടുതൊടാത്ത ജേണലിസ്റ്റിനോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഭിഡെയെ യാഥാസ്ഥിതികനും പുരോഗമനവിദ്വേഷിയുമാക്കി ലിബറല്‍-ജിഹാദി-കമ്മ്യൂണിസ്റ്റ് ജേണലിസ്റ്റുകള്‍ മുദ്രകുത്തി. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാര്‍ത്തയാക്കി. അതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഹിന്ദുത്വത്തെ സ്നേഹിക്കുന്ന, ശിവാജിയുടെ കോട്ടകള്‍ കാത്ത് സൂക്ഷിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച സാംബാജി ഭിഡെയെ ഒറ്റപ്പെടുത്തുക.
ഛത്രപതി ശിവജിയുടെ കോട്ടകള്‍ കാക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഭിഡെ ഗുരുജി
മഹാരാഷ്ട്ര ഉടനീളം നിരന്തരം ഇദ്ദേഹം കാല്‍നടയായും സൈക്കിളിലും യാത്ര ചെയ്യുന്നു. ഛത്രപതി ശിവജിയുടെയും സാംബാജി മഹാരാജിന്റെയും ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍. സന്യാസിശ്രേഷ്ഠരുടെ വചനങ്ങള്‍ കോര്‍ത്തിണക്കി മറാഠിയില്‍ ആയിരം ശ്ലോകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭിഡെ ഗുരുജി എന്നാണ് ഇദ്ദേഹം അനുയായികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. പതിനായിരക്കണക്കിന് യുവാക്കള്‍ ആരാധകരായുള്ള, മഹാരാഷ്ട്രയിലെ ഹിന്ദു കോട്ടകള്‍ സംരക്ഷിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച സന്യാസതുല്യനായി ജീവിക്കുന്ന സാംബാജി ഭിഡെയുടെ പാദങ്ങള്‍ തൊട്ടുവണങ്ങുന്നതില്‍ ഒരു തെറ്റുമില്ല. മുഗള്‍ രാജാക്കന്മാര് അരിഞ്ഞുവീഴ്ത്തിയ, തകര്‍ത്തെറിഞ്ഞ ഹിന്ദുകോട്ടകള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഭിഡെയ്ക്ക് സ്വാഭാവികമായും ശത്രുക്കള്‍ ഉണ്ടായിരിക്കും എന്നതില്‍ ആര്‍ക്കാണ് സംശയം. എന്തായാലും വിവാദങ്ങളില്‍ നിന്നും തലയൂരാന്‍ സുധാമൂര്‍ത്തിയുടെ അസിസ്റ്റന്റ് നല്കിയ വിശദീകരണം നന്നായി. “ഭിഡെ ആണെന്ന് അറിഞ്ഞില്ല. പ്രായമുള്ള ഒരു വ്യക്തിയെ കണ്ടപ്പോള്‍ പാദങ്ങള്‍ വന്ദിച്ചുപോയതാണ്.”
പണ്ട് ഭീമ കോറെഗവോന്‍ കലാപത്തിന് പിന്നില്‍ സാംബാജി ഭിഡെ ആണെന്നും ഇതേ ലിബറല്‍ ജേണലിസ്റ്റുകളും അധികാരമോഹികളായ രാഷ്ട്രീയക്കാരും കുറ്റപ്പെടുത്തി. ആരെയും ഉപദ്രവിക്കാത്ത സാംബാജി ഭിഡെ എങ്ങിനെയാണ് ദളിതരെ ആക്രമിക്കുക?
സുധാമൂര്‍ത്തി സാംബാജി ഭിഡെയുടെ അരികില്‍- വീഡിയോ:
ഇപ്പോള്‍ സുധാമൂര്‍ത്തി സാംബാജി ഭിഡെയുടെ പാദങ്ങള്‍ തൊട്ടുവണങ്ങിയത് വീണ്ടും ലിബറല്‍ ജേണലിസ്റ്റുകള്‍ വിവാദവാര്‍ത്തയാക്കിയിരിക്കുന്നു. പക്ഷെ അതിന് എത്ര നാളത്തെ ആയുസ്സുണ്ടാകും? പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സുധാമൂര്‍ത്തി എന്ന് ആരംഭിച്ചോ അന്ന് മുതല്‍ അവരുടെ നീക്കങ്ങളിലും രാഷ്ട്രീയം മണത്ത് നടക്കുകയാണ് ലിബറല്‍-കമ്മ്യൂണിസ്റ്റ്-ജിഹാദി-എന്‍ജിഒ വിഭാഗങ്ങള്‍.
ഒരിയ്ക്കല്‍ പ്രൊഫ. ഭിഡെ ആയിരുന്നു
ഇപ്പോള്‍ വെറും ധോത്തി ധരിച്ച് സൈക്കിളില്‍ യാത്ര ചെയ്യുന്ന സംബാജി ഭിഡെയ്ക്ക് ഒരു ഭൂതകാലമുണ്ട്. അദ്ദേഹം ഒരിയ്ക്കല്‍ പ്രൊഫ. ഭിഡെ ആയിരുന്നു. ഫിസിക്സില്‍ പിഎച്ച്ഡി നേടിയ ഭിഡെ എന്ന വിദ്യാര്‍ത്ഥി എംഎസ്സി ഫിസിക്സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ വിദ്യാര്‍ത്ഥിയായിരുന്നു. 1980ല്‍ പുനെയിലെ ഫെര്ഗൂസന് കോളെജില്‍ പ്രൊഫസറായ ഇദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. എന്തിനെന്നോ, ഛത്രപതി ശിവജി മഹാരാജിന്റെ കോട്ടകള്‍ സംരക്ഷിക്കുന്നതിന് യുവാക്കളെ പ്രാപ്തരാക്കാന്‍. അവിടുന്നങ്ങോട്ട് അദ്ദേഹം ജീവിതം ഉഴിഞ്ഞുവെച്ചത് ഈ ഒരു ലക്ഷ്യത്തിനാണ്. പാന്റും ചെരിപ്പുകളും അഴിച്ചു മാറ്റി സാധാരണ ധോത്തിയും ജുബ്ബയുമാക്കി വേഷം. സൈക്കിളില്‍ ഗ്രാമഗ്രാമന്തരങ്ങളില്‍ യുവാക്കളെ തേടി നടന്നു.ഒരിയ്ക്കല്‍ ആര്‍എസ് എസ് പ്രചാരകായിരുന്ന അദ്ദേഹം പിന്നീട് സ്വന്തമായി ഒരു സംഘടന രൂപീകരിച്ചു. ഛത്രപതി ശിവജിയുടെയും ശിവജിയുടെ മൂത്ത മകന് സാംബാജി മഹാരാജിന്റെയും ചിന്തകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി രൂപീകരിച്ച സംഘടന-ശ്രീ ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍.
പിന്നെ ചെരിപ്പിടാത്ത കാലുകളില്‍ നടന്നു. ഒരു ഒറ്റമുറിയില്‍ ജീവിക്കുന്ന അദ്ദേഹത്തിന് കൂട്ടായുള്ളത് പുസ്തകങ്ങള്‍. പിന്നെ ചണച്ചാക്കുകള്‍ കൊണ്ടുള്ള കിടയ്ക്ക. തലയിണയായി ഒരു ടവലും.- അദ്ദേഹത്തിന്റെ അയല്‍വാസി വൈശാലി ബപത് പറയുന്നു. പക്ഷെ ഈ പ്രായത്തിലും അദ്ദേഹം യുവാക്കളെ ആകര്‍ഷിക്കുന്നു, പ്രചോദിപ്പിക്കുന്നു. എല്ലാ യുവാക്കളെയും പ്രഭാതത്തില്‍ സൂര്യനമസ്കാരം ചെയ്യാന്‍ ഇദ്ദേഹം പ്രേരിപ്പിക്കുന്നു.
ഈ പഴയ പ്രൊഫസര്‍ കാലത്തെയോ, വിദ്യാഭ്യാസത്തെയോ, സ്വര്‍ണ്ണമെഡലിനെക്കുറിച്ചോ ചോദിച്ചാല്‍ അദ്ദേഹം ഇപ്പോള്‍ മൗനം പാലിക്കുകയേ ഉള്ളൂ. “എന്നെക്കുറിച്ച് അറിയണമെങ്കില്‍ എന്റെ പ്രസ്ഥാനത്തിന്റെ ഭാഗമാകൂ. എന്നിട്ട് ശിവജിയുടെ കോട്ടകള്‍ കാക്കൂ. ഞാന്‍ തെറ്റാണെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ എനിക്ക് മരണം തരിക”- സംബാജി ഭിഡെ പറയുന്നു.
അധികാരദാഹികളായവരാണ് ഭീമ കോറെഗവോന്‍ വിവാദത്തില്‍ സാംബാജി ഭിഡെയെ കുടുക്കിയത്. “പണ്ട് ശ്രീകൃഷ്ണന് സ്യമന്തകമണി മോഷ്ടിച്ചു എന്ന് ആരോപണമുണ്ടായിരുന്നല്ലോ. പിന്നീട് അത് തെറ്റാണെന്ന് തെളിഞ്ഞു. ഇപ്പോള്‍ എന്റെ കാര്യത്തിലും ചരിത്രം ആവര്‍ത്തിക്കുകയാണ്” -സാംബാജി ഭിഡെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: