മോഷണക്കേസിലെ പ്രതികൾ മുതൽ അരുംകൊല നടത്തിയ കൊലയാളികളെ വരെ വരച്ചവരയിൽ കുടുക്കി എ ആർ അജിത്ത് കുമാർ എന്ന പോലീസ്കാരൻ, സേനയിൽ നിന്ന് വിരമിച്ച ശേഷവും കേരള പോലീസിന്റെ ആശ്രയം. മ്യൂസിയത്ത് ഡോക്ടറെ ആക്രമിച്ച കേസ്,ബണ്ടിച്ചോർ എന്ന കുറ്റവാളിയുടെ അറസ്റ്റ്, കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ കവർച്ച ,അമ്പലമുക്കിലെ ചെടിക്കടയിലെ കൊലപാതകം തുടങ്ങി കേരള പോലീസിന് തലവേദന സൃഷ്ടിച്ച നൂറോളം കേസുകൾക്ക് തുമ്പുണ്ടാക്കിയത് അജിത്ത് കുമാർ വരച്ച രേഖാചിത്രങ്ങളിലൂടെയാണ്.