പാലക്കാട് : കല്പാത്തി രഥോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറി. വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ 9.30നും 11.30നും ഇടയിലാണ് കൊടിയേറ്റം നടന്നത്.
കൊടിയേറ്റത്തിന് മുന്നോടിയായി കല്പാത്തി ഗ്രാമത്തിലെ ക്ഷേത്രങ്ങളില്‍ തിങ്കളാഴ്ച സന്ധ്യക്ക് വാസ്തുശാന്തി നടന്നു. നവമ്പര്‍ 14,15,16 തീയതികളിലാണ് കല്പാത്തി രഥോത്സവം. കല്‍പ്പാത്തിക്കാര്‍ക്ക് ഇത്തവണ ശ്വാസം തിരികെ കിട്ടിയ പ്രതീതിയാണ്. കോവിഡിന് ശേഷം മുഖാവരണമില്ലാതെ ബന്ധുക്കളെയും നൂറുകണക്കിന് വിശ്വാസികളെയും നേരില്‍ക്കാണാനുള്ള അവസരമാണിത്.
കല്പാത്തി രഥോത്സവ പരിപാടിയുടെ വിശദാംശങ്ങളുടെ ബ്രോഷര്‍ ഫേസ്ബുക്ക് പേജില്‍ കാണാം:
കല്പാത്തി സംഗീതോത്സവം
നവമ്പര്‍ ഒമ്പത് ബുധനാഴ്ച മുതല്‍ കല്പാത്തി ദേശീയ സംഗീതോത്സവം തുടങ്ങും. നവമ്പര്‍ 13വരെയാണ് സംഗീതോത്സവം. അന്തരിച്ച പത്മഭൂഷണ്‍ ടി.വി. ശങ്കരനാരായണന്റെ പേരിലുള്ള നഗറിലാണ് ഇക്കുറി സംഗീതോത്സവം നടക്കുക. വി.കെ. ശ്രീകണ്ഠന് എംപിയാണ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യുക. എംഎല്‍എ ഷാഫി പറമ്പിലും പങ്കെടുക്കും. കുന്നക്കുടി ബാലമുരളിയുടെ വായ്പാട്ടാണ് ബുധനാഴ്ച.
നവമ്പര്‍ 10ന് കുമാരി കന്യാകുമാരിയും വിശ്വേശ് ചന്ദ്രശേഖരനും ചേര്‍ന്നുള്ള വയലിന് കച്ചേരിയാണ്. നവമ്പര്‍ 11ന് ദേവന് അന്തിക്കാടിന്റെ കച്ചേരി, ലൈകുന്നേരം ഏഴിന് അംബികാപുരം ജി.കെ. ശിവരാമന്റെ സംഗീതക്കച്ചേരി.
നവമ്പര്‍ 12ന് വൈകീട്ട് അഞ്ചിന് ചിറ്റൂര്‍ സംഗീതകോളെജിലെ വിദ്യാര്‍ത്ഥികളുടെ കച്ചേരിയാണ്. വൈകീട്ട് ഏഴിന് കെ.എസ്. വിഷ്ണുദേവ് നമ്പൂതിരിയുടെ കച്ചേരി.
നവമ്പര്‍ 13ന് രാവിലെ 10ന് പഞ്ചരത്നകീര്ത്തനാലാപം. വൈകീട്ട് ഏഴിന് ഐശ്വര്യ വിദ്യയുടെ കച്ചേരി. നവമ്പര്‍ 13ന് വൈകീട്ട് ആറിന് സമാപനസമ്മേളനം മന്ത്രി കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: