കൊച്ചി: ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന് പട്ടികജാതി വനിതയായ ചെറിയനാട് പഞ്ചായത്തു പ്രസിഡന്റിനെ പരസ്യമായി ആക്ഷേപിച്ചിട്ടും സിപിഎം നേതൃത്വം ഒരു നടപടിയുമെടുക്കാന്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഇതാണോ സി.പി.എമ്മിന്റെ ദളിത് ശാക്തീകരണമെന്നും കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും മൗനം വെടിയണം. വളരെ മോശമായ രീതിയിലാണ് സജി ചെറിയാന് പട്ടികജാതി വനിതയെ അധിക്ഷേപിച്ചത്. അദ്ദേഹത്തിന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. പട്ടികജാതിപട്ടികവര്ഗക്കാരെ അധിക്ഷേപിക്കുന്നതിനെതിരായ വകുപ്പ് ചുമത്തി പൊലീസ് കേസെടുക്കാന്‍ തയ്യാറാവണം.
ജനങ്ങള്‍ തിരഞ്ഞെടുത്ത തിരുവനന്തപുരം മേയര്‍ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ചതിലൂടെ നഗ്നമായ സത്യപ്രതിജ്ഞാലംഘനമാണ് മേയര്‍ നടത്തിയത്. മുഖ്യമന്ത്രിക്ക് മുമ്പില്‍ പരാതി എത്തിയ സ്ഥിതിക്ക് അദ്ദേഹം നിലപാട് വ്യക്തമാക്കണം. സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തേണ്ടത് സിപിഎമ്മാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തിരുവനന്തപുരത്ത് മാത്രമല്ല കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്നും സമാനമായ വാര്‍ത്തയാണ് വരുന്നത്. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങലിലും അനധികൃതമായ നിയമനങ്ങളാണ് നടക്കുന്നതെന്നും കെ.സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: