കല്ലടിക്കോട് : ഖത്തറില്‍ പന്തുരുളാന്‍ 13 ദിവസം മാത്രം ബാക്കി നില്‍ക്കേ ഇങ്ങ് കേരളത്തിലും ഫുട്ബോള്‍ ആവേശം അലയടിക്കുന്നു. കല്ലടിക്കോട് ഇരട്ടക്കല്ലിലെ ബ്രസീല്‍ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലാണ്.
സൂപ്പര്‍ താരങ്ങളായ നെയ്മര്‍, റൊണാള്‍ഡിഞ്ഞോ തുടങ്ങിയ കളിക്കാരെ പച്ച, മഞ്ഞ, കറുപ്പ്, വെള്ള എന്നി കളര്‍ ഉപയോഗിച്ച് വീട്ടിന്റെ മുന്‍ വശത്തെ ചുവരില്‍ വരച്ചു തീര്‍ത്തിരിക്കുകയാണ് ആരാധകര്‍.
ഓരോ ലോകകപ്പ് കാലത്തും ഈ പ്രദേശത്ത് ബ്രസീല്‍, അര്‍ജന്റീന ആരാധകര്‍ ഫ്ലെക്സുകള്‍, കൊടികള്‍, തോരണങ്ങള്‍, വാദങ്ങള്‍, പ്രതിവാദങ്ങള്‍ എന്നിവകൊണ്ട് ഉത്സവാന്തരീക്ഷം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇക്കുറി ഇരട്ടക്കല്ലിലെ ബ്രസീല്‍ ഫാന്‍സ് വേറിട്ട പാതയാണ് സ്വീകരിച്ചത്.
സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞു കിടക്കുന്ന വീടിലാണ് ചിത്രം വരച്ചിരിക്കുന്നത്. ഇതിനു മറുപടി മറുപക്ഷം എന്തു ചെയ്യുമെന്ന കാത്തിരിപ്പും ബ്രസീല്‍ ഫാന്‍സിനുണ്ട്. എന്നാല്‍ ഇടയില്‍ ജര്‍മ്മനിക്കും മറ്റു ടീമുകള്‍ക്കും ചെറിയ തോതില്‍ ആരാധകരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: